ഈസ്റ്റേൺ റെയിൽവേയിൽ 2792 അപ്രന്റിസ് ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു.റെയിൽവേയിലെ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമാണ് അവസരം. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വിവിധ ഡിവിഷനുകളിലെ ഒഴിവുകൾ താഴെ:
ഹൗറ-659, സിയാൽദാ-526, മാൽഡ-101, അസാൻസോൾ-412, കഞ്ചറപാറ-206, ലിലുവ-204, ജമാൽപുരി-684.

ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ (മോട്ടോർ വെഹിക്കിൾ, ഡീസൽ), ബ്ലാക്ക് സ്മിത്ത്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ, വയർമാൻ, റഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടർണർ, വെൽഡർ,ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ് തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ

അപേക്ഷകർ ഉദ്യോഗാര്‍ഥികൾ 8, 10 ക്ലാസുകൾ, 50 ശതമാനത്തോടെ പന്ത്രണ്ടാം ക്ലാസും ജയിച്ചിരിക്കണം. നാഷണൽ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.15 വയസ്സ് മുതൽ 24 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം. അതേസമയം, എസ്.സി അല്ലെങ്കിൽ എസ്.ടി അല്ലെങ്കിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി ഇളവ് ലഭിക്കും.
പത്താം ക്ലാസിലെയും ഐടിഐയിലേയും മാര്‍ക്കിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇന്ത്യൻ റയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.indianrailways.gov.in/ വഴി ഫെബ്രുവരി 15 മുതൽ മാര്‍ച്ച് 15 വരെ ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷകൾ സമര്‍പ്പിക്കാം.