കേരള ഗവൺമെന്റിന്റെ കീഴിലുള്ള തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.തസ്തികകൾ,വിദ്യാഭാസ യോഗ്യത,പ്രായപരിധി എന്നിവ ചുവടെ.

1.വർക്ക് അസിസ്റ്റന്റ്(പ്രൊഡക്ഷൻ/ഫിറ്റർ – 47 ഒഴിവ്)

കെമിസ്ട്രി ഒരു വിഷയമായുള്ള പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ്ടു പരീക്ഷ ജയം അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ കീഴിലുള്ള അറ്റൻഡന്റ് ഒാപ്പറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത

2.വർക്ക് അസിസ്റ്റന്റ് (സാനിറ്ററി പ്ലംബർ,ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ,ഇൻസ്ട്രുമെന്റേഷൻ,ലെഡ് ലൈനർ – 28 ഒഴിവ്)

ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ സർടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം

3.വർക്ക് അസിസ്റ്റന്റ് (റിഗ്ഗർ,ബ്രിക്ക് ലൈനർ – 5 ഒഴിവ് )

എസ്എസ്എൽസി വിജയം അല്ലെങ്കിൽ ജെടിഎസ്‌സി

പ്രായംപരിധി

18–36 വയസ് (01.01.2020 അടിസ്ഥാനമാക്കി) അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം

തിരഞ്ഞെടുക്കപെടുന്നവർക്ക് 22,709 രൂപ വരെ ശമ്പളം ലഭിക്കും

അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രിൽ 10

CLICK HERE TO APPLY ONLINE