Job Notifications

ഇന്റർവ്യൂ വഴി ഇപ്പോൾ നേടാവുന്ന കേരള സർക്കാർ ജോലികൾ

1.നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അറ്റന്‍ഡര്‍ നിയമനം

നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അറ്റന്റര്‍ ( ക്ലീനിങ്ങ്  സ്റ്റാഫ്) നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള 25 മുതല്‍ 45 വയസ്സ്വരെയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ക്ലീനിങ്ങ് ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന . താത്പര്യുള്ളവര്‍ ജൂലൈ 21 ന് വൈകീട്ട് മൂന്നിന് മുമ്പ് അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത , വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം superintendentchcnmr@gmail.com ല്‍ അയ്ക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.   ഫോണ്‍ 04923 242677.

2.ഒ ആര്‍ സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ ഒ ആര്‍ സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും.  യോഗ്യത: എം എസ് ഡബ്‌ള്യു/ അംഗീകൃത ബി എഡ് ബിരുദമോ അല്ലെങ്കില്‍ ബിരുദവും ഒ ആര്‍ സിക്ക് സമാനമായ പരിപാടികളില്‍ മൂന്നുവര്‍ഷത്തെ നേതൃപരമായ പരിചയവും. പ്രായം: 2020 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ല നിവാസികള്‍ ആയിരിക്കണം. കൃത്യവിലോപത്തിന്റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. അപൂര്‍ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത (എസ് എസ് എല്‍ സി മുതല്‍), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ,ഫോട്ടോ എന്നിവ സഹിതം അപേക്ഷ ഓഗസ്റ്റ് 17 വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ മുഖേന നല്‍കണം. ഇ-മെയില്‍ : applicationdcpu@gmail.com . എഴുത്തുപരീക്ഷ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ-1 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0477 2241644.

3.ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലുളള ഓരോ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡാറ്റാ എന്‍ട്രിയിലും അക്കൗണ്ടിങ്ങിലും അഡ്മിനിസ്ട്രേഷനിലും പ്രാവീണ്യമുളള അംഗീകൃത ബിരുദധാരികള്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ യോഗ്യതയും ആശയവിനിമയ പ്രാവീണ്യവുമുളള അംഗീകൃത എം.എസ്.ഡബ്ല്യൂ ബിരുദധാരികള്‍ക്ക് ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്സ്, കോഴിക്കോട് 32 എന്ന വിലാസത്തില്‍ ജൂലൈ 31 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2366044.

4.ഫിസിക്‌സ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്‌സ് തസ്തികയില്‍ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 24 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന്  സൂപ്രണ്ട് അറിയിച്ചു.

5.കോടതിയിൽ താൽക്കാലിക ഒഴിവ്

സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കരാർ അടിസ്ഥാനത്തിൽ എൽ ഡി ക്ലാർക്ക്, എൽ ഡി ടൈപ്പിസ്റ്റ്, പ്യൂൺ/ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുരുങ്ങിയത് അഞ്ച് വർഷം സ്റ്റേറ്റ് ഗവ: സർവീസിലോ കേന്ദ്ര ഗവ: സർവീസിലോ അതേ തസ്തികയിലോ ഉയർന്ന തസതികയിലോ പ്രവർത്തി പരിചയം വേണം. കേരള ഹൈക്കോടതി, സബോർഡിനേറ്റ് ജുഡീഷ്യറി, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് തുടങ്ങിയ വകുപ്പുകളിൽ ജോലി ചെയ്ത് മുൻ പരിചയമുള്ളവർക്കും സർവ്വീസിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർക്കും മുൻഗണന. പ്രായപരിധി 60 വയസ്സിന് താഴെ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡാറ്റയും മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി ഉൾപ്പെടെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി, പി.ഒ.അയ്യന്തോൾ എന്ന വിലസത്തിൽ ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം നൽകണം. ഇമെയിൽ വിലാസം: cjmtsr@kerala.gov.in ഫോൺ: 0487-2360358.

6.ഗസ്റ്റ് അധ്യാപക ഒഴിവ്

പത്തിരിപ്പാല ഗവ.ആര്‍ടസ്് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.ബി.എ തസ്തികയില്‍ഗസ്റ്റ് അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ യു.ജിസി യോഗ്യതയും കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ  ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഭിമുഖത്തില്‍പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 24 ന് രാവിലെ 10 ന്കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2873999

7.അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍  നിയമനം

 കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭാ പരിധിയിലുമുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.  ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍  പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള  അപേക്ഷ ഓഗസ്റ്റ് 20നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് ,കുറ്റിപ്പുറം, തൊഴുവാനൂര്‍ പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും  ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മുന്‍സിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷ ഓഗസ്റ്റ് മൂന്ന് മുതല്‍ സ്വീകരിക്കും. ഫോണ്‍: 0494: 2646347.

8.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഒഴിവ്

കാസര്‍കോട് എല്‍ ബി എസ് എന്‍ജിനീയറിങ് കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഒഴിവുണ്ട്. 60 വയസില്‍ താഴെ പ്രായമുള്ള കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 21 ന് വൈകിട്ട് അഞ്ചിനകം എല്‍ ബി എസ് കോളേജ് ഓഫ് എന്‍ജിനിയറിങ്, പൊവ്വല്‍,മുളിയാര്‍ പി ഒ 671542 എന്ന വിലാസത്തില്‍ അപേക്ഷിക്കണം

Jobalertinfo

Recent Posts

Forge Alphine Foundation Careers UAE

Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…

2 days ago

North Point Education Careers

North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…

2 days ago

MCT Group Careers

MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…

2 days ago

High Power Signature (HPS) Careers

High Power Signature (HPS) Careers : High Power Signature  looking for experienced and motivated professionals…

2 days ago

Farnek Jobs in Dubai 2025

Farnek Jobs in Dubai 2025: Discover the diverse range of job opportunities available at Farnek…

3 days ago

Bin Hilal Group Careers

Bin Hilal Group Careers: Explore latest opportunities in Bin Hilal leading Facilities Services company in…

3 days ago