പരപ്പനങ്ങാടി കാർഷിക ബ്ലോക്കിൽ ആരംഭിക്കുന്ന കൃഷിശ്രീ സെന്ററിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമുളളവരായിരിക്കണം. റിട്ട.കൃഷി ഓഫീസർ/ അഞ്ചു വർഷം പ്രവൃത്തിപരിചയം ഉളള ബി.ടെക്(അഗ്രി.എഞ്ചിനീയറിംഗ്), ബി.എസ്.സി(അഗ്രി) മൂന്ന് വർഷം പ്രവൃത്തി പരിചയം ഉളള കൃഷി/മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ ഉളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ മാർച്ച് 16നകം പരപ്പനങ്ങാടി ചിറമംഗലത്തുളള കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ -9383471686.
വി.എച്ച്.എസ്.സി യോഗ്യത നേടിയ 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 22ന് പെരിന്തല്‍മണ്ണ ചോയ്‌സ് കാറ്ററിങ്് സര്‍വ്വീസസില്‍ തൊഴില്‍ നടത്തുന്നു. വി.എച്ച്.എസ്.സി കുറ്റിപ്പുറം മേഖലാ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ് സെല്ലിന്റെയും മലപ്പുറം, പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍ മേള. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള, വി.എച്ച്.എസ്.സി കഴിഞ്ഞ 18 നും 35 നും ഇടക്ക് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ മാര്‍ച്ച് 22ന് രാവിലെ ആവശ്യമായ രേഖകളും ബയോഡാറ്റയും ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0494 2608083.
ജില്ലാ ദാരിദ്ര്യലഘൂകരണവിഭാഗം നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടപ്പാക്കിവരുന്ന പി.എം.കെ.എസ്.വൈ 2 പദ്ധതിയിലെ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ പരിഗണിക്കും. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18 രാവിലെ 11ന് യോഗ്യതാ രേഖകളുടെ അസൽ സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഹാജരാകണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2360137
തിരുവനന്തപുരം സർക്കാർ ആയൂർവേദകോളേജ് കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (എക്‌സേറ, വിഷ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ടെക്‌നിക്കൽ അസിസ്റ്റന്റ് (എക്‌സ്‌റേ) തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ 5 രാവിലെ 11നും ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ 7 രാവിലെ 11നും നടക്കും.
എസ്.എസ്.എൽ.സിയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത നേടിയവർക്ക് ടെക്‌നിക്കൽ അസിസ്റ്റന്റ് (എക്‌സ്‌റേ) തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
എസ്.എസ്.എസ്.സി , ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്തതിലുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിലേക്കുള്ള യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസൽസർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഈ ദിവസങ്ങളിൽ രാവിലെ 10.30ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ നിയമനം നടത്തുന്നതിന് ഏപ്രിൽ ഏഴിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി പാസ്, ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും, വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്കു പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്‌സിംഗ് യോഗ്യതയും 36 മാസത്തിൽ (3 വർഷത്തിൽ ) കുറയാതെ പ്രവർത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്. നിലവിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. വർക്കിംഗ് ഗാപ് ഉണ്ടാവരുത്. താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിന് അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റ, ആധാർ, പാസ്‌പോര്ട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ്) എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഫോട്ടോ (500*500 പിക്‌സൽ, വൈറ്റ് ബാക്ഗ്രൗൻഡ് ഖജഏ ഫോർമാറ്റ്), നഴ്‌സിംഗ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം 20.03.2022 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ rmt3.norka@kerala.gov.in/ norkaksa19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 20.03.2022 (അവസാന തീയതി) വൈകുന്നേരം 3 മണി വരെ അയക്കാവുന്നതാണ്. പ്രായം 35 വയസിൽ കവിയരുത്. ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. കരാർ ഓരോ വർഷം കൂടുമ്പോഴും പുതുക്കാവുന്നതാണ്. ഇന്റർവ്യൂ മാർച്ച് 21 മുതൽ 24 വരെ കൊച്ചിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഇമെയിൽ അയക്കുമ്പോൾ അവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതി(21.03.22 – 24.03.22) കൂടി രേഖപ്പെടുത്തി അയക്കേണ്ടതാണ്. അപൂർണ്ണമായിട്ടുള്ള അപേക്ഷകൾ ഒരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ് നോർക്ക റൂട്‌സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്‌സിന്റെ ശ്രദ്ധയിൽപ്പെ ടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ നോർക്കറൂട്‌സിന്റെ വെബ്‌സൈറ്റിൽ (www.norkaroots.org) നിന്നും ടോൾ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം ) ലഭിക്കുന്നതാണ്.
ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…
Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…
The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…
Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…
TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…
AGT Careers: AGT is inviting applications from eligible and experienced professionals to join its transport…