Job Notifications

കേരളസർക്കാർ സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

കേരളസർക്കാർ സ്ഥാപനങ്ങളിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, ആരോഗ്യകേരളത്തിലും ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;


1.തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാം

Job Summary
പോസ്റ്റിന്റെ പേര് ഡാറ്റ എൻട്രി ഓപ്പറേറ്റർ
ക്വാളിഫിക്കേഷൻ ബി കോം/PGDCA/ Any Degree
സെക്ടർ ഗവൺമെന്റ്
അവസാന തിയതി മെയ് 21
ബന്ധപ്പെടേണ്ട നമ്പർ 04735 252029

പത്തനംതിട്ട ജില്ലയില്‍ വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി.കോം ബിരുദവും പിജിഡിസിഎയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വിഷയങ്ങളില്‍ ബിരുദമുള്ള, അംഗീകൃത പിജിഡിസിഎക്കാരെയും കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ് ബിരുദധാരികളെയും പരിഗണിക്കും. മുന്‍പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഈ മാസം 21ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04735 252029.


2.ആരോഗ്യകേരളത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

Job Summary
പോസ്റ്റിന്റെ പേര് ഡാറ്റ എൻട്രി ഓപ്പറേറ്റർ
ക്വാളിഫിക്കേഷൻ PGDCA/ Any Degree
സെക്ടർ ഗവൺമെന്റ്
അവസാന തിയതി മെയ് 15
ബന്ധപ്പെടേണ്ട നമ്പർ 04862 232221

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ രണ്ട് മാസത്തേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ പ്ലസ് ടു/ ഡിഗ്രിതലത്തില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. ശമ്പളം ഒരു ദിവസം 450 രൂപ. പ്രായപരിധി 2020 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായവര്‍ വെള്ളപേപ്പറില്‍ അപേക്ഷ പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവയും സഹിതം മെയ് 15ന് മുമ്പായി careersnhmidukki@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232221

മറ്റു തൊഴിൽവാർത്തകൾ കൂടി വായിക്കുക;

Jobalertinfo

Recent Posts

Zenith Group Careers

Zenith Group Careers: Build your future with Zenith Group Careers, a leading name in diversified…

23 hours ago

Ajman Coop Careers

Discover rewarding job opportunities at Ajman Coop Careers, one of the UAE’s leading retail cooperatives. Join…

23 hours ago

QuicKart Dubai Careers

QuicKart Dubai Careers: Explore exciting job opportunities at QuicKart Dubai Careers, a leading e-commerce and logistics…

23 hours ago

Property Shop Investment Careers

Property Shop Investment Careers: Looking for exciting career opportunities in the real estate industry? Explore…

2 days ago

Dubai London Hospital Careers

Dubai London Hospital Careers: Looking for exciting career opportunities in the healthcare industry? Explore Dubai…

2 days ago

CSB Bank Careers 2025

CSB Bank Careers 2025: CSB Bank Limited the oldest private sector bank in Kerala invited…

2 days ago