കേരള ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു

കേരള ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ താത്കാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡയാലിസിസ് ടെക്‌നിഷ്യൻ, ക്ലാർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പടെ ഒഴിവുകൾ ഉണ്ട്.താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ കേരള ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ സൈറ്റിൽ നിന്നും ശേഖരിച്ചതാണ്. ഉദ്യോഗാർഥികൾ വിശദമായി പോസ്റ്റ്‌ വായിച്ചതിനു ശേഷം അപേക്ഷിക്കുക.

1.തൃശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.

Job Summary
പോസ്റ്റിന്റെ പേര്  ജെ പി എച്ച് എൻ, ഡയാലിസിസ് ടെക്നിഷ്യൻ, സി എസ്സ് എസ്സ് ഡി ടെക്നീഷ്യൻ
ക്വാളിഫിക്കേഷൻ ജെ പി എച്ച് എൻ/ ഡിപ്ലോമ ഇൻ ഓട്ടോ ക്ലേവ്/ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ
സെക്ടർ ഗവൺമെന്റ്
അവസാന തിയതി മെയ് 23
ബന്ധപ്പെടേണ്ട നമ്പർ arogyakeralamthrissur@gmail.com
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജെ പി എച്ച് എൻ, ഡയാലിസിസ് ടെക്നിഷ്യൻ, സി എസ്സ് എസ്സ് ഡി ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ജെ പി എച്ച് എൻ ഒഴിവിലേക്കുള്ള യോഗ്യത സർക്കാർ അംഗീകൃത സ്ഥാപങ്ങളിൽ നിന്നുള്ളമെയ് 23 കോഴ്സ് ബിരുദമാണ്, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷനും വേണം. ഡയാലിസിസ് ടെക്നിഷ്യൻ പോസ്റ്റിലേക്ക് ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഓട്ടോ ക്ലേവ് ടെക്നിഷ്യൻ കോഴ്സ് പാസായവർക്ക് സി എസ്സ് എസ്സ് ഡി ടെക്നിഷ്യൻ പോസ്റ്റിലേക്ക് അപേക്ഷിക്കാം. മൂന്ന് വിഭാഗത്തിലേക്കും അപേക്ഷിക്കുന്നവർക്ക് പ്രായപരിധി മെയ് ഒന്നിന് 55 വയസ്സ് കവിയരുത്. ദിവസ ശമ്പളം 450 രൂപയായിരിക്കും. മേൽ തസ്തികകളുടെ നിയമന കാലാവധി 2020 ജൂൺ 30 വരെയാണ്. തസ്തികകളുടെ ഒഴിവ് അനുസരിച്ച് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതാണ്. ഉദ്യോഗാർഥികൾ അപേക്ഷ, ജനന തിയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ അപേക്ഷയോടൊപ്പം arogyakeralamthrissur@gmail.com എന്ന ഇമെയിലിലോ നേരിട്ടോ ഓഫീസിൽ മെയ് 23 ന് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

2.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം

Job Summary
പോസ്റ്റിന്റെ പേര് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ക്വാളിഫിക്കേഷൻ പ്ലസ് ടു
സെക്ടർ ഗവൺമെന്റ്
അവസാന തിയതി മെയ് 24
ബന്ധപ്പെടേണ്ട നമ്പർ  nhmernakulam@gmail.com

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിദ്യാഭ്യാസം,രണ്ട് വര്‍ഷത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസ്സായിരിക്കണം.പ്രവര്‍ത്തിപരിചയം അഭികാമ്യം മാസ വേതനം :- 14000/ രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിശദമായ ബയോഡേറ്റ എന്നിവ സഹിതം nhmernakulam@gmail.com എന്ന വിലാസത്തില്‍ മെയ് 24 ന് മുന്‍പായി അയക്കണം.

3.തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു 

Job Summary
പോസ്റ്റിന്റെ പേര് ഡാറ്റ എൻട്രി ഓപ്പറേറ്റർ
ക്വാളിഫിക്കേഷൻ പ്ലസ് ടു
സെക്ടർ ഗവൺമെന്റ്
അവസാന തിയതി മെയ് 27
ബന്ധപ്പെടേണ്ട നമ്പർ 0487-2360150

തൃശൂർ ഗവ ലോ കോളേജ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ ചെയ്യുന്നതിനും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മെയ് 27ന് 12 മണിക്ക് കോളേജിൽ വെച്ച് നടത്തും. പ്ലസ് ടുവാണ് മിനിമം യോഗ്യത. കൂടാതെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്ന കോഴ്സ് പാസ്സാവുകയും ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അറിയുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് 0487-2360150.

4.പാലക്കാട്‌ ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ഒഴിവ്

Job Summary
പോസ്റ്റിന്റെ പേര് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്
ക്വാളിഫിക്കേഷൻ കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ്
സെക്ടർ ഗവൺമെന്റ്
അവസാന തിയതി മെയ് 22
ബന്ധപ്പെടേണ്ട നമ്പർ aadmohpkd@gmail.com

പാലക്കാട്‌ ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേയ്ക്ക് ( കൊറോണ അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍) അഡ്‌ഹോക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് 22ന് വൈകിട്ട് 5ന് മുന്‍പായി aadmohpkd@gmail.com എന്ന ഇ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും ജില്ലയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന

5.കോഴിക്കോട് ജില്ലാ കോടതിയിൽ ക്ലാർക്ക് ഒഴിവിലേക്ക് അപേക്ഷിക്കാം

Job Summary
പോസ്റ്റിന്റെ പേര് ക്ലാര്‍ക്ക്
ക്വാളിഫിക്കേഷൻ ഡെപ്യൂട്ടേഷൻ
സെക്ടർ ഗവൺമെന്റ്
അവസാന തിയതി ജൂണ്‍ എട്ട്
ബന്ധപ്പെടേണ്ട നമ്പർ 04952366404

കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ. ആക്ട് കേസുകള്‍) കോടതിയിലേക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/ നിയമ വകുപ്പ് /അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും വിരമിച്ച കോടതി ജീവനക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ, അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതു വരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷകര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ എട്ട് വൈകീട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04952366404.
Jobalertinfo

Recent Posts

Forge Alphine Foundation Careers UAE

Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…

2 days ago

North Point Education Careers

North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…

2 days ago

MCT Group Careers

MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…

2 days ago

High Power Signature (HPS) Careers

High Power Signature (HPS) Careers : High Power Signature  looking for experienced and motivated professionals…

2 days ago

Farnek Jobs in Dubai 2025

Farnek Jobs in Dubai 2025: Discover the diverse range of job opportunities available at Farnek…

3 days ago

Bin Hilal Group Careers

Bin Hilal Group Careers: Explore latest opportunities in Bin Hilal leading Facilities Services company in…

3 days ago