കേരള സര്ക്കാര്‍ സ്ഥാപങ്ങളില്‍ തല്‍കാലിക ഒഴിവുകല്‍

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജെന്‍റ് ഒഴിവുകല്‍

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എജന്റുകളായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ docalicut.kl@indiapost.gov.insspcalicut.keralapost@gmail.com ലേക്ക് ആഗസ്റ്റ് 27 ന് മുമ്പായി ബയോഡാറ്റ ഇ-മെയില്‍ ചെയ്യണം. തിരഞ്ഞെടുക്കുന്ന ഏജന്റുമാര്‍ 5000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവൃത്തി പരിചയം, പ്രദേശിക മേഖല സംബന്ധിച്ച അറിവ് എന്നിവ അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2384770, 2386166 നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

ശിശുവികസന പദ്ധതിയില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

ചടയമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി പരിധിയിലുള്ള കടയ്ക്കല്‍, ചിതറ, കുമ്മിള്‍, നിലമേല്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ജോലിയിലിരിക്കെ മരിച്ചവരുടെ ആശ്രിതരായ വനിതകള്‍ക്ക് നിയമനത്തിനുള്ള ലിസ്റ്റില്‍പ്പെടുന്നതിനായി അപേക്ഷിക്കാം.
ഇതേ പഞ്ചായത്തുകളില്‍ അങ്കണവാടി കെട്ടിട നിര്‍മാണത്തിനായി 2011 മേയ് 18 ന് ശേഷം മൂന്നു സെന്റോ അതിലധികമോ ഭൂമി സൗജന്യമായി നല്‍കിയിട്ടുള്ളവര്‍ക്കും ലിസ്റ്റില്‍പ്പെടാന്‍ ആപേക്ഷിക്കാം.
രണ്ട് വിഭാഗം അപേക്ഷകളും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 10 ദിവസത്തിനകം കടയ്ക്കല്‍ സിവില്‍ സ്റ്റേഷനിലെ വനിത ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍: 0474-2424600.

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ താത്കാലിക ഒഴിവുകൾ

കേരള വനഗവേഷണ സ്ഥാപനത്തിൽ 2021 മാർച്ച് 31 വരെ കാലാവധിയുള്ള ‘നെറ്റ് വർക്ക് പ്രോജക്ട് ഓൺ കൺസർവേഷൻ ഓഫ് ലാക് ഇൻസെക്ട് ജനിറ്റിക്‌സ് റിസോഴ്‌സ്’, 2021 മെയ് 31 വരെ കാലാവധിയുള്ള സ്റ്റഡി ഓൺ പ്ലാന്റ് ഫങ്ഷണൽ ട്രൈറ്റിസ് ഓഫ് സെലക്റ്റട് ട്രീ സ്പീഷ്യസ് ഓഫ് കേരള എന്നീ ഗവേഷണ പദ്ധതികളിലെ ഓരോ പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ഒഴിവ്

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗ്രേഡ് 2 ആശുപത്രി അറ്റന്‍ഡര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 7-ാം തരം. പ്രായ പരിധി 18-40.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഈ മാസം 27ന് ഉച്ചയ്ക്ക് 12 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2243469

അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം.

പാലക്കാട്‌ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലോ നഗരസഭയിലോ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയ ബി.കോം, ടാലി വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി- 20 – 35. വയസ്. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സെപ്റ്റംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.

ഫോട്ടോഗ്രാഫര്‍ ഒഴിവ്

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട് (ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു). യോഗ്യത എസ്എസ്എല്‍സി/ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം(ഫോട്ടോ/ സ്റ്റുഡിയോ/ന്യൂസ് ഫോട്ടോ ഏജന്‍സി/ന്യൂസ് ജേര്‍ണല്‍/ഗവ.ഓഫീസ് എന്നിവിടങ്ങളില്‍ ഫോട്ടോഗ്രാഫര്‍ ആയി), ഫോട്ടോഗ്രാഫിയിലുള്ള പരിചയം(ഡെവലപിംഗ്/എന്‍ലാര്‍ജിംഗ്/ പ്രിന്റിംഗ്).

അധിക യോഗ്യത- മൂവി കാമറയിലുള്ള പരിചയം. വയസ് 18-41. ശമ്പളം- 27800-59400. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷന്‍ കാര്‍ഡുമായി സെപ്റ്റംബര്‍ ഒന്‍പതിന് അകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Jobalertinfo

Recent Posts

ZKTeco Middle East Careers

ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…

3 days ago

Omega Insurance Brokers Careers

Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…

3 days ago

The Palm Mileo Careers

The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…

5 days ago

Draieh Contracting Careers

Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…

5 days ago

TopRock Interiors Careers

TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…

5 days ago

AGT Careers

AGT Careers: AGT is inviting applications from eligible and experienced professionals to join its transport…

5 days ago