Government Jobs

കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ താല്‍കാലിക ഒഴിവുകള്‍

വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍  സഹായിയുടെ ഒഴിവ്

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയില്‍ വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍ സഹായിയുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരും സേവന താത്പര്യമുളളവര്‍ക്കും മുന്‍ഗണന. 18 നും 45 നുമിടയില്‍  പ്രായമുളള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672255161

അങ്കണവാടി ഹെൽപ്പർ /വർക്കർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ ചാലക്കുടി അഡീഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി, കോടശ്ശേരി, പരിയാരം, മേലൂർ, പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ ശരി പകർപ്പുകൾ സമർപ്പിക്കണം. കവറിന് പുറത്ത് മുകൾഭാഗത്ത് വർക്കർ /ഹെൽപ്പർ സെലക്ഷൻ 2020 എന്ന് എഴുതേണ്ടതാണ്. നിശ്ചിത മാതൃകയിൽ ഇല്ലാത്തതോ, അപൂർണ്ണമോ, തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതോ, ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതോ, ഒട്ടിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകളുടെ പരിശോധനകൾക്ക് ശേഷം അർഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പിഎസ്സിയിൽ ക്ലാസ് ഫോർ ജീവനക്കാരുടെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒഴിവ് വരുന്ന മുറയ്ക്ക് വനിതാ ശിശു വികസന വകുപ്പിൽ നിന്നുള്ള ഉത്തരവുകൾക്ക് വിധേയമായായിരിക്കും നിയമനം.

അപേക്ഷാഫോമിന്റെ മാതൃക ചാലക്കുടി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, മേലൂർ പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ 2020 സെപ്റ്റംബർ 14 ന് വൈകുന്നേരം 5 മണിവരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കും. മറ്റ് സ്ഥലങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതല്ല. നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട്, ചാലക്കുടി അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307.

കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ്; അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍  ന്യൂട്രിഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദ വിവരങ്ങള്‍ bit.ly/nnmklm2020 0 വെബ്‌സൈറ്റില്‍ കാണാം. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ സെപ്തംബര്‍ 15 നകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2793069.

ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസില്‍ ഒഴിവുകള്‍

ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലും പദ്ധതികളിലും ഒഴിവുള്ള അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ്​ അസിസ്​റ്റൻറ്​ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും അംഗീകൃത സ്ഥാപനത്തില്‍ രജിസ്​റ്റര്‍ ചെയ്ത ഹോമിയോപ്പതി മെഡിക്കല്‍ ഓഫിസറുടെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0491-2576355.

താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

കൊല്ലം ജില്ലയിലെ താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 18,030 രൂപ. ഏഴാം ക്ലാസ് വിജയവും സർക്കാർ സർവീസിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസ്സ്.

അപേക്ഷകർ തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉളളവരായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉളളവർ, വിരമിച്ച കോടതി ജീവനക്കാർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന നൽകും. നിയമനം കരാർ അടിസ്ഥാനത്തിൽ, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.

പേര്, ജനന തിയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ തയ്യാറാക്കി cjmklm@gmail.com ലേക്ക് അയയ്ക്കണം. പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ 23ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോടതിയിലേക്കുള്ള ഡിജിറ്റൽ ജോലികൾക്കും വ്യാവസായിക ട്രിബ്യൂണൽ ഓഫീസിലേക്കുമായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന. ആറ് മാസത്തേക്കാണ് നിയമനം
താല്പര്യമുള്ളവർ പാസ്പോർട്ട് ഫോട്ടോയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റോട് കൂടി ഇമെയിൽ മുഖേനയോ പോസ്റ്റ് വഴിയോ സെപ്റ്റംബർ 16ന് വൈകീട്ട് 3 മണിക്ക് മുൻപ് അപേക്ഷിക്കണം. അപേക്ഷകന്റെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0487 2360699.

ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

സമഗ്രശിക്ഷാ കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, പരിശീലകര്‍ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യരായ അധ്യാപകര്‍ ബന്ധപ്പെട്ട സ്‌കൂള്‍ മേലധികാരികളുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 11 ന് വൈകീട്ട് നാലിനകം ജില്ലാ പ്രൊജക്ട് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ 04994 230316.

Other Post You May Like;

  1. Southern Railway Recruitment 2020
  2. Kerala PSC Computer Assistant Recruitment 2020
  3. IBPS PO Recruitment 2020-Apply for 1167 job openings
  4. Kerala PSC Fire and Rescue Officer Recruitment 2020
  5. SSC Constable Recruitment 2020-Apply for 5846 Job Openings
Jobalertinfo

Recent Posts

Zenith Group Careers

Zenith Group Careers: Build your future with Zenith Group Careers, a leading name in diversified…

20 hours ago

Ajman Coop Careers

Discover rewarding job opportunities at Ajman Coop Careers, one of the UAE’s leading retail cooperatives. Join…

21 hours ago

QuicKart Dubai Careers

QuicKart Dubai Careers: Explore exciting job opportunities at QuicKart Dubai Careers, a leading e-commerce and logistics…

21 hours ago

Property Shop Investment Careers

Property Shop Investment Careers: Looking for exciting career opportunities in the real estate industry? Explore…

2 days ago

Dubai London Hospital Careers

Dubai London Hospital Careers: Looking for exciting career opportunities in the healthcare industry? Explore Dubai…

2 days ago

CSB Bank Careers 2025

CSB Bank Careers 2025: CSB Bank Limited the oldest private sector bank in Kerala invited…

2 days ago