സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലോ നഗരസഭയിലോ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയ ബി.കോം, ടാലി വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി- 20 – 35. വയസ്. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സെപ്റ്റംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു
കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് – 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ജെ.പി.എച്ച്.എന്‍ (ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്) എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നു. ദേശീയ ആരോഗ്യ ദൗത്യം നല്‍കുന്ന നിരക്ക് പ്രകാരമാണ് വേതനം ലഭിക്കുക. കൊടുവായൂര്‍ പരിസരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ആധാര്‍കാര്‍ഡും സഹിതം കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഓഫീസില്‍ ഓഗസ്റ്റ് 24 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്റൂ റൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിന് നേരിട്ടുള്ള ഏജന്റുമാർക്കായി പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷൻ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്/തത്തുല്യം പാസായ 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തൊഴിൽ രഹിത/സ്വയം തൊഴിൽ യുവാക്കൾ, ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റ്, മുൻ സൈനിക ജീവനക്കാർ, അംഗനവാടി വർക്കർ, മഹിള മണ്ഡൽ വർക്കർ, വിരമിച്ച സ്‌കൂൾ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് അനുയോജ്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ഇൻഷുറൻസ് വിപണനത്തിലെ പ്രവർത്തിപരിചയം പ്രാദേശിക മേഖലകളിലെ ധാരണ എന്നിവ അഭിലഷണീയം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ docali…@indiapost.gov.in, sspcalicut…@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ആഗസ്ത് 27ന് മുമ്പായി അയക്കുക. വിവരങ്ങൾക്ക് 0495 2384770/2386166.
വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2019 ജൂലൈ ഏഴിന് പരമാവധി 35 വയസ്സ്. തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്നീ ക്രമത്തില്‍ :
ജില്ലാ കോര്‍ഡിനേറ്റർ- കമ്പ്യൂട്ടര്‍ സയന്‍സിലോ,കമ്പ്യൂട്ടര്‍ അപ്ലിക്കേഷനിലോ ഉള്ള ബിരുദം/ബിരുദാനന്തരബിരുദം/ബി.ടെക്.
ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് – മാനേജ്‌മെന്റ്/സാമൂഹ്യശാസ്ത്രം/ ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമ,
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ – ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം.,
ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് – ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം.
താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷഫോറം, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സി- ബ്ലോക്ക് രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തിയ്യതി സെപ്തംബര്‍ ഏഴ് വൈകീട്ട് അഞ്ച് മണി. ഫോണ്‍ -0495-2375760.
വെളിയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയില്‍ എച്ച് എം സി മുഖേന താത്കാലിക നിയമനം നടത്തും. പി എസ് സി അംഗീകരിച്ച എം എല്‍ ടി, ഡി എം എല്‍ ടി കോഴ്‌സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം അപേക്ഷ സെപ്തംബര്‍ ഒന്‍പതിനകം ആശുപത്രി ഓഫീസില്‍ നല്‍കാം. വിശദ വിവരങ്ങള്‍ 0474-2494345, 9446036809 എന്നീ നമ്പരുകളില്‍ ലഭിക്കും.
മുതലമട ഗ്രാമ പഞ്ചായത്തിലെ ഗോവിന്ദാപുരം അബേദ്കര്‍ കോളനിയിലെ സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷിക്കാം. ബിഎഡ്, ടി ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തരബിരുദം, ബിരുദം, പ്ലസ് ടു വിജയിച്ചവരെയും പരിഗണിക്കും. കോളനി പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഓഗസ്റ്റ് 26 നകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2505383.
Tafaseel Group Careers UAE: Tafaseel Group is a leading B2B services and contact center solutions provider, supporting…
GCC Exchange Careers: Discover exciting career opportunities at GCC Exchange, a leading global remittance, foreign…
Tornado Group Abu Dhabi Careers: Tornado Group one of the largest multi-disciplinary engineering and construction…
Noorka Logistics Careers: Discover dynamic career opportunities at Noorka Logistics, a leader in global logistics…
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…