പാലക്കാട് ദേശീയ ആരോഗ്യദൗത്യത്തിന്റെ (ആരോഗ്യകേരളം) കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം പി.ജി.ഡി.സി.എ/ ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപിങ് പരിചയവും ഉണ്ടാവണം. മൈക്രോസോഫ്റ്റ് ഓഫീസ് അറിയുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജൂണ്‍ 11 നകം aadmohpkd @gmail.com ലേക്ക് അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്‍ഡ് ക്യാച്ച് അസിസ്റ്റന്റ് സര്‍വെ നടത്തുന്നതിന് എന്യൂമറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷ് ടാക്‌സോണമി, ഫിഷറീ സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബിരുദം/ ബിരുദാനന്തര ബിരുദം യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25000 രൂപ. മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല. താല്പര്യമുള്ളവര്‍ ജൂണ്‍ 12 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ പി ഒ, പാലക്കാട്- 678651 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഫോണ്‍ 0491 -2815245.
അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍, ഇലച്ചിവഴി ക്ലിനിക്കുകളില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രീ-ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ഡി.ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18 -41. താല്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 12 നകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04924 254382.
വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഗസ്റ്റ് അധ്യാപക നിയമനത്തിന് 2020 മെയ് 27 വരെ അപേക്ഷിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം കോളജ് ഓഫീസില്‍ ജൂണ്‍ ഒന്‍പത് മുതല്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ജൂണ്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് ഇംഗ്ലീഷ്, ഉച്ചക്ക് ഒന്നിന് ജേര്‍ണലിസം, ജൂണ്‍ 10ന് രാവിലെ ഒന്‍പതിന് മാത്തമാറ്റിക്‌സ്, അറബിക്, 11 മണിക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, ഉച്ചക്ക് ഒന്നിന് കമ്പ്യൂട്ടര്‍ സയന്‍സ്, ജൂണ്‍ 11ന് രാവിലെ ഒന്‍പതിന് എക്കണോമിക്‌സ്, ഉച്ചക്ക് ഒന്നിന് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ജൂണ്‍ 12 രാവിലെ ഒന്‍പതിന് കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലാണ് അഭിമുഖം.
തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അഭിമുഖം ജൂണ്‍ 12 ന് രാവിലെ 11 മണിക്ക്. ഫോണ്‍ : 9947196918.
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് നഴ്‌സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ gcc @odepc.in ലേക്ക് 17നകം രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും fhcvellamunda @gmail.com എന്ന ഇ മെയിലില്‍ വിലാസത്തില്‍ ജൂണ്‍ 11 ന് രാവിലെ 10നകം സ്‌കാന്‍ ചെയ്ത് അയക്കണം. നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ടെലിഫോണിക് അഭിമുഖത്തിലൂടെയാണ് നിയമനം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ താസിക്കുന്നവര്‍ക്ക് മുന്‍ഗണന.
ശക്തികുളങ്ങര പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 10.30 ന് നടക്കും. ശക്തികുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രം ഏഴാം ഡിവിഷന്‍ പരിധിയിലുള്ളവരെ മാത്രം പരിഗണിക്കും. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസിലും 0474-2772388 നമ്പരിലും ലഭിക്കും.
ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) വയനാട് ബാണാസുരസാഗർ കേജ് ഫാമിംഗ് പദ്ധതിയിലേക്ക് ഒരു വർഷത്തെയ്ക്ക് ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഫിഷറീസ് സയൻസിലുളള ബി.എഫ്.എസ്.സി ബിരുദം, മറ്റു ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉളള ബിരുദാനന്തര ബിരുദം (എം എസ്‌സി. സുവോളജി, അക്വാടിക് ബയോളജി, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി) യോഗ്യതയുളളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന അപേക്ഷകൾ aquaculturekerala @yahoo.co.in എന്ന ഇമെയിൽ മുഖേനയും അയയ്ക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പടുക. ഫോൺ: 0471 2322410.
തലശ്ശേരി- ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അഭിമുഖം ജൂണ്‍ 12 ന് രാവിലെ 11 മണിക്ക്. ഫോണ്‍ : 9947196918
Other posts you may like;
Zenith Group Careers: Build your future with Zenith Group Careers, a leading name in diversified…
Discover rewarding job opportunities at Ajman Coop Careers, one of the UAE’s leading retail cooperatives. Join…
QuicKart Dubai Careers: Explore exciting job opportunities at QuicKart Dubai Careers, a leading e-commerce and logistics…
Property Shop Investment Careers: Looking for exciting career opportunities in the real estate industry? Explore…
Dubai London Hospital Careers: Looking for exciting career opportunities in the healthcare industry? Explore Dubai…
CSB Bank Careers 2025: CSB Bank Limited the oldest private sector bank in Kerala invited…