ക്ഷീരവികസന വകുപ്പിന്റെ കീഴിൽ നിരവധി ഒഴിവുകള്‍: ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്‌മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്‌സ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എല്ലാ തസ്തികകളിലും രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
റിസർച്ച് അസോസിയേറ്റ്/സബ്ജക്ട് എക്‌സ്‌പെർട്ട് തസ്തികയിൽ ഡെയറി സയൻസ്/ടെക്‌നോളജി ബിരുദമാണ് യോഗ്യത. 36,000 രൂപയാണ് വേതനം.
റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ് ആണ് യോഗ്യത. 36,000 രൂപ വേതനം ലഭിക്കും.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി ആണ് യോഗ്യത. 36,000 രൂപയാണ് വേതനം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യത വേണം. 21,175 രൂപയാണ് വേതനം.
അപേക്ഷകർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അടങ്ങിയ ബയോഡേറ്റയും ഫെബ്രുവരി 14 ന് മുൻപ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിലോ dir.dairy@kerala.gov.in ലോ cru.ddd@kerala.gov.in ലോ ലഭ്യമാക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.
Qatar Airways Cabin Crew Careers 2026 offer a world‑class opportunity to join one of the…
If you are looking to build a rewarding career in the hospitality industry, Fortune Hotel Airport…
AEROTRANSCARGO Abu Dhabi Careers: AEROTRANSCARGO leading airline cargo company firm in Abu Dhabi looking for…
Euro Gulf Techno Services Careers: Euro Gulf Techno Services L.L.C is hiring for multiple positions…
Al Faris Group Careers: Al Faris Group, a well-established and leading heavy lifting hiring for…
Aster Pharmacy Careers Kerala: Aster Pharmacy is one of the most trusted and rapidly growing…