ജില്ലയിലെ താത്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം-18,030 രൂപ. യോഗ്യത – ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 60 വയസ്. അപേക്ഷകര്‍ക്ക് തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയം വേണം.
അപേക്ഷ തയ്യാറാക്കി cjmklm@gmail.com വിലാസത്തില്‍ സെപ്തംബര്‍ 22 നകം അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വേണം. വിശദ വിരങ്ങള്‍ 0474-2793491 നമ്പരില്‍ ലഭിക്കും.
വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനേജ്മെന്റ് /സാമൂഹ്യശാസ്ത്രം/ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം /ബിരുദം/ഡിപ്ലോമ. അവസാന തീയതി സെപ്തംബര്‍ 18. വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് – പി.ഒ, 673122. ഫോണ്‍: 04936 204833.
കോയിപ്രം ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍ തസ്തികകളിലേക്കു നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കു പരിഗണിക്കുന്നതിനായി അതത് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-46 വയസ്. (2020 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായിരിക്കണം, 46 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും)
യോഗ്യത: എസ് എസ് എല്‍ സി പാസാകുവാന്‍ പാടുള്ളതല്ല. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകള്‍ ഹാജരാക്കണം:-
പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരിയാണ് എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യനീതി, വനിതാശിശു വികസനവകുപ്പുകളുടെ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരിയോ മുന്‍ താമസക്കാരിയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിധവയാണെങ്കില്‍ അത് തെളിയിക്കുന്ന വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 2020 സെപ്റ്റംബര്‍ 11ന് വൈകിട്ട് അഞ്ചിനകം കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് അങ്കണത്തിലുള്ള കോയിപ്രം ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം.
അപേക്ഷഫോം ഗ്രാമപഞ്ചായത്ത് ഓഫീസിലും കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും.
സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ കാഴ്ച പരിമിതിയുളള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ന്റെ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ജനുവരി ഒന്നിന് 41 വയസു കവിയരുത്. (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം: 26500-56700 രൂപ.
ബി.എസ്‌സി ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. അല്ലെങ്കിൽ ബി.ഇ/ബി.ടെക് ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്ത ശേഷം ആ വിവരം 0471 2330756 എന്ന ഫോൺ നമ്പറിൽ അറിയിക്കണം. ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐ.ഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐ.ഡി) എന്നിവ peeotvpm.emp.lbr@kerala.gov.in എന്ന മെയിൽ അഡ്രസിലേക്ക് സെപ്റ്റംബർ ഏഴിനകം അയയ്ക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.
കോഴിക്കോട് ഡിടിപിസി യില്‍ അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്.
അക്കൗണ്ടന്റ് യോഗ്യത- ബികോം, ടാലി, സമാനമേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം (മലയാളം ടൈപ്പിംഗ് അഭികാമ്യം ).ഓഫീസ് അറ്റന്‍ഡര്‍ യോഗ്യത- എസ് എസ് എല്‍ സി. അപേക്ഷകള്‍ സെപ്റ്റംബര്‍ 15 നകം സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ ലഭിക്കണം.
പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. യോഗ്യത- ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യം. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി 2020 സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടികാഴ്ച കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.
ആലപ്പുഴ: ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ (എംഇസി), അക്കൗണ്ടന്റുമാർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗമായിരിക്കണം. എം.ഇ.സി തസ്തികയിലേക്ക് 25നും 40നുമിടയിൽ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്കും അക്കൗണ്ടന്റ് തസ്തികയിലേക്ക് 25നും 35നും ഇടയിൽ പ്രായമുള്ള ബികോം ടാലി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓരോ ബ്ലോക്കിലുമുള്ള ഒഴിവിലേക്ക് ബന്ധപ്പെട്ട ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. താല്പര്യമുള്ളവർ സെപ്റ്റംബർ നാലിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട സി.ഡി.എസ്സുകളിൽ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ സ്ഥിര താമസമുള്ള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവ കൃത്യമായി എഴുതണം. വിശദവിവരത്തിന് ഫോൺ: 9400793540, 9947498441.
കേരള വന ഗവേഷണ സ്ഥാപനത്തിൽ ആറ് മാസത്തെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു റിസർച്ച് അസോസിയേറ്റിന്റെയും, ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഫെസിലിറ്റേറ്റിംഗ് ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബാബൂ ആന്റ് കെയ്ൻ എന്റർപ്രൈസ് ത്രൂ ട്രെയിനിംഗ് ആന്റ് ടെക്‌നോളജി ട്രാൻസ്ഫർ എന്നതാണ് ഗവേഷണ പദ്ധതി. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…
Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…
The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…
Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…
TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…
AGT Careers: AGT is inviting applications from eligible and experienced professionals to join its transport…