കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ടൈപ്പ് റൈറ്റിങ്ങ് ഇംഗ്ലീഷ്,. മലയാളം ലോവര്‍ സര്‍ട്ടിഫിക്കറ്റ്, ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ്, മലയാളം ലോവര്‍ സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2020 ജനുവരി ഒന്നിന് 18നും 41നുമിടയില്‍. അനുവദനീയ വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ 18 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2373179
ചരക്ക്സേവന നികുതി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷ്ണറുടെ (ഇന്റലിജൻസ്) കാര്യാലയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരുടെ പാനൽ രൂപീകരിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഡ്രൈവർമാർ ജൂൺ 16ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും എഴുതി തയ്യാറാക്കിയ അപേക്ഷയുമായി തൃശൂർ പൂത്തോളുള്ള ഡെപ്യൂട്ടി കമ്മീഷ്ണർ (ഇന്റലിജൻസ്) കാര്യാലയത്തിൽ കൂടികാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണ്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പ്രവൃത്തി പരിചയ രേഖകൾ എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് എത്തേണ്ടതാണ്. ഫോൺ: 0487 2380695.
ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.ടി.ബി വിഭാഗത്തിനായി സംവരണം ചെയ്ത ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. പത്താം തരം/തത്തുല്യം, ഡിപ്ലൊമ ഇന്‍ ഇലക്ട്രോണിക്ക് എന്‍ജിനീയറിങ് യോഗ്യത ഉണ്ടായിരിക്കണം. ഇവരുടെ അഭാവത്തില്‍ ഐ.ടി.ഐ.യില്‍ നിന്നും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 18 മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി അപ്രന്റിഷിപ്പ് പൂര്‍ത്തിയായവരെയും പരിഗണിക്കും. കൂടാതെ ഫിലിം സ്റ്റുഡിയോയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 18-41 വയസ്. പ്രതിമാസ ശമ്പളം 19000-43600. യോഗ്യരായവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂണ്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.
കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് & മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഐ എച്ച് ആർ ഡി യുടെ കിഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്നതാണ് കോളേജ്. അഭിമുഖം 12.06.2020 ന് രാവിലെ 10.30 ന്. പിജിയും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0480 2816270.
Other posts you may like;
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…
MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…
High Power Signature (HPS) Careers : High Power Signature looking for experienced and motivated professionals…
Farnek Jobs in Dubai 2025: Discover the diverse range of job opportunities available at Farnek…
Bin Hilal Group Careers: Explore latest opportunities in Bin Hilal leading Facilities Services company in…