കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവരും ജോലി അന്വേഷിക്കുന്നവരുമായ ഉദ്യോഗാർഥികൾക്ക് ഇപ്പോൾ കേരള സർക്കാർ സ്ഥാപനങ്ങളിൽ ഇന്റർവ്യൂ വഴി ജോലി നേടാം. കേരള സർക്കാർ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ താഴെ. ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഫോൺ നമ്പർ വഴി ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക.
ക്ഷീരവികസന വകുപ്പിന്‍റെ കോട്ടയം റീജിയണല്‍ ലബോറട്ടറിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനി അനലിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് അല്ലെങ്കില്‍ ഡയറി സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ കെമിസ്ട്രി/ബയോകെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.പ്രായം 18നും 40 നു മധ്യേ. പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന. യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷയും ബയോഡേറ്റയും ജൂലൈ 10ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാലിലോ നല്‍കണം. വിലാസം. അസിസ്റ്റന്‍റ് ഡയറക്ടര്‍, റീജിയണല്‍ ഡയറി ലബോറട്ടറി, ഈരയില്‍ക്കടവ്, കോട്ടയം-686001. ഫോണ്‍: 9495328997
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വടക്കാഞ്ചേരി, ഇരിങ്ങാലക്കുട നഗരസഭകളിൽ കമ്മ്യൂണിറ്റി ഓർഗനൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ കുടുബാംഗങ്ങളായ വനിതകളായിരിക്കണം അപേക്ഷകർ. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുളള അപേക്ഷ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680 003 എന്ന വിലാസത്തിൽ ജൂലൈ നാലിനകം നൽകണം. ഫോൺ: 0487 2362517.
കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം recruit@odepc.in എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329441/43/43/45.
മലപ്പുറത്ത് ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യം, അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറികളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കേരള ഇൻഡസ്ട്രീസ് സബോർഡിനേറ്റ് സർവീസ് പ്രത്യേക ചട്ടം പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. വയസ്: 2018 ജനുവരി ഒന്നിന് 18-41 നും മദ്ധ്യേ, ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് അനുവദിക്കും. ശമ്പളം- 18000-41500 രൂപ.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പത്തിനു മുമ്പ് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം
തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില), കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എൻജിനിയർ (സിവിൽ-3 ആന്റ് ഐ.ടി.-1) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ പത്ത്. കൂടുതൽ വിവരങ്ങൾക്ക്: www.kila.ac.in/careers സന്ദർശിക്കുക.
കേരളസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിചെയ്യുന്നവർ വകുപ്പ് മുഖേന ജൂലൈ ഏഴിനകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ് ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോന്നിയിലും ഏഴംകുളത്തും (കൈതപ്പറമ്പ്) നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350229.
തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിൽ ഐ സി എം ആർ പദ്ധതിയുടെ കീഴിലുള്ള വി ആർ ഡി എൽ ലബോറട്ടറിയിലേക്ക് റിസർച്ച് സയന്റിസ്റ്റ് (നോൺ-മെഡിക്കൽ), റിസർച്ച് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നു. മെഡിക്കൽ മൈക്രോബയോളജി, വൈറോളജി എന്നിവയിൽ ഏതെങ്കിൽ ഒന്നിൽ പിഎച്ച്ഡി അല്ലെങ്കിൽ എംഎസ്‌സിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് റിസർച്ച് സയന്റിസ്റ്റിന്റെ യോഗ്യത. മെഡിക്കൽ മൈക്രോബയോളജി, വൈറോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, മോളിക്യൂലർ ബയോളജി, ലൈഫ് സയൻസ് എന്നിവയിൽ ഏതെങ്കിൽ ഒന്നിൽ എംഎസ്‌സിയാണ് റിസർച്ച് അസിസ്റ്റന്റിന്റെ യോഗ്യത. ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ മുളങ്കുന്നത്തുകാവ് കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ജൂലായ് മൂന്നിന് രാവിലെ 11 ന് സയന്റിസ്റ്റിനും ഉച്ചയ്ക്ക് രണ്ടിന് അസിസ്റ്റന്റിനുമാണ് അഭിമുഖം. ഫോൺ: 0487 2200311, 2200319.
വിശദ വിവരങ്ങള്‍ പെരുമ്പുഴ ജംഗ്ഷന് സമീപമുള്ള ഓഫീസിലും 0474-2521300 നമ്പരിലും ലഭിക്കും. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചുവരെ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രേജക്ട് ഓഫീസ്, മുഖത്തല അഡീഷണല്‍, പെരുമ്പുഴ. പി.ഒ, കൊല്ലം-691504 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.
ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുകൾക്കും വേണ്ടപെട്ടവർക്കും മാക്സിമം ഷെയർ ചെയ്തു കൊടുക്കുക. നിങ്ങളുടെ ഷെയർ ജോലി അന്വേഷിക്കുന്ന സുഹൃത്തുകൾക്ക് സഹായകമായേക്കാം.
| തൊഴിൽ വാർത്ത ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ.. | Click Here |
| തൊഴിൽവാർത്ത ഗ്രൂപ്പിൽ അങ്കമാവൂ.. | Click Here |
Tornado Group Abu Dhabi Careers: Tornado Group one of the largest multi-disciplinary engineering and construction…
Noorka Logistics Careers: Discover dynamic career opportunities at Noorka Logistics, a leader in global logistics…
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…
MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…
High Power Signature (HPS) Careers : High Power Signature looking for experienced and motivated professionals…