കോഴിക്കോട് വിമൻ ആന്‍ഡ് ചില്‍ട്രന്‍സ് ഹോം (നിർഭയ ഷെൽട്ടർ ഹോം) സെക്യൂരിറ്റി (1) തസ്തികയിലേക്ക് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനത്തിനായി എസ്എസ്എൽസി പാസായ സ്ത്രീകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഫെബ്രുവരി 10 ന് രാവിലെ 9.30 ന്് കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോം വെളളിമാട്കുന്നിലുളള ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ എത്തിചേരുവാൻ ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ അറിയിച്ചു. ഫോൺ : 9496386933
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്/ സൈക്കോളജിയിൽ സ്‌പെഷ്യലൈസേഷൻ നടത്തിയവർക്ക് മുൻഗണന). സോഷ്യോളജിയിൽ ബിരുദമുള്ളവരെയും പരിഗണിക്കും. പ്രതിമാസവേതനം 13,000 രൂപ. കരാർ കാലാവധി ഒരു വർഷം.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി എട്ടിന് മുൻപ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 ന് നടക്കും. സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തി പരിചയമുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണം.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. പ്രയപരിധി 2021 ജനുവരി ഒന്നിന് 25 – 45 വയസ്സ്. പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം 30675 രൂപ. രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. പ്രതിമാസ വേതനം 19950 രൂപ. ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17325 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം നടപ്പാക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ഒരു നേഴ്‌സിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 28ന് രാവിലെ 10ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04672263922, 989565866
പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ എസ്.ടി.പ്രൊമോട്ടര്‍ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 8 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 25 നും 50 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 221074.
ZKTeco Middle East Careers: Explore latest job opportunities in ZKTeco Middle East renowned biometric enterprise…
Omega Insurance Brokers Careers: Explore rewarding career opportunities at Omega Insurance Brokers, a leader in…
The Palm Mileo Careers: Mileo, The Palm is inviting applications from eligible and passionate hospitality…
Draieh Contracting Careers: Draieh Contracting is inviting applications from eligible and experienced professionals for multiple…
TopRock Interiors Careers: TopRock Interiors is inviting applications from eligible and experienced professionals to join…
AGT Careers: AGT is inviting applications from eligible and experienced professionals to join its transport…