കേരള സർക്കാർ വകുപ്പുകളിൽ സ്ഥാപങ്ങളിൽ ഇന്റർവ്യൂ വഴി ഇപ്പോൾ നേടാവുന്ന തൊഴിലവസരങ്ങൾ. പത്താംക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകൾ ചുവടെ വായിക്കാം. വായിക്കുന്നതിനൊപ്പം സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത്.
മഹിള ശക്തികേന്ദ്ര പതിയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹ്യുമാനിറ്റീസിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള മാസ്റ്റര്‍ ബിരുദം, പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യതകള്‍ ഉള്ള ജില്ലയിലെ സ്ഥിരതാമസക്കാരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.
അപേക്ഷ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഐ സി ഡി എസ് കൊല്ലം അര്‍ബന്‍ 1, സ്റ്റേഡിയം കോംപ്ലക്‌സ്, കന്റോണ്‍മെന്റ് പി ഒ, കൊല്ലം 691001 എന്ന വിലാസത്തില്‍ നവംബര്‍ 10 നകം നല്‍കണം. വിശദ വിവരങ്ങള്‍ 9446282069 നമ്പറില്‍ അറിയാം.
സാമൂഹ്യനീതി വകുപ്പിന്റെ പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.
സൂപ്രണ്ട്/മാനേജര്‍ – യോഗ്യത എം എസ് ഡബ്ല്യൂവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 നും 56 നും ഇടയില്‍.
കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി – യോഗ്യത ബിരുദം(സോഷ്യല്‍ വര്‍ക്കില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 40 വയസ്.
കുക്ക് – പ്രായപരിധി 40 വയസ്.
അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം. ഫോണ്‍: 0474-2794029, 8281999035 എന്നീ നമ്പരുകളില്‍ ലഭിക്കും.
മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന District Level Central for Women (DLCW) ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, എന്നീ തസ്തികകളിലാണ് നിയമനം. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിഞ്ജാനവും വനിതകളുമായി ബന്ധപ്പെട്ട പദ്ധതികള്‍/ പ്രോഗ്രാമുകള്‍ നിര്‍വ്വഹണം നടത്തിയിട്ടുളള പരിചയവും ഉണ്ടായിരിക്കണം. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 35000 രൂപ ഓണറേറിയം ലഭിക്കും. ഉയര്‍ന്ന പ്രായ പരിധി 35 വയസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിന് ഹ്യുമാനിറ്റീസ്/സോഷ്യല്‍ വര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വനതകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍/വിഷയങ്ങള്‍ സംബന്ധിച്ച് കൈകാര്യം ചെയ്ത് പരിചയവും ഉണ്ടായിരിക്കണം. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 20000 രൂപ ഓണറേറിയം ലഭിക്കും. ഉയര്‍ന്ന പ്രായ പരിധി 35 വയസ്. അഡ്രസ്സ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ വ്യക്തമാക്കിയുള്ള അപേക്ഷ dwcdompm@gmail.com ലേക്ക് ഒക്‌ടോബര്‍ 30 നകം അയക്കണം. വിവരങ്ങള്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭിക്കും. 04832950084
മത്സ്യവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയിലേക്ക് ജില്ലയില്‍ അക്വാകള്‍ച്ചര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/എം.എസ്.സി സുവോളജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് പൊന്നാനി നഗരം, പി.ഒ മലപ്പുറം എന്ന വിലാസത്തില്‍ നേരിട്ടോ ddfisheriespni@gmail.com ലോ ഒക്‌ടോബര്‍ 30നകം അപേക്ഷിക്കണം. ഫോണ്‍ : 0494 2666428.
ആലപ്പുഴ :കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില )തൃശൂര്‍, കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന പ്രോജെക്ടിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയര്‍ -സിവില്‍ (3 എണ്ണം )തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തിയതി നവംബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
തിരൂര്‍ താലൂക്കിലെ തൃക്കണ്ടിയൂര്‍ ശ്രീ.ചെന്തല വിഷ്ണുക്ഷേത്രം, മാറാക്കര ശ്രീ. കല്ലാര്‍മംഗലം വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളെ നിയമിക്കുന്നു. അപേക്ഷകള്‍ നവംബര്‍ 13ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനിസ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡിലോ മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ നല്‍കണം. അപേക്ഷാ ഫോം ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭിക്കും.
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ എസ്.പി.സി/ ഐസി.ഡി.എസ് ഓഫീസുകളിൽ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.സി ന്യൂട്രീഷ്യൻ/ഫുഡ് സയൻസ്/ഫുഡ് ആന്റ് ന്യൂട്രീഷ്യൻ ക്ലിനിക്/ന്യൂട്രീഷ്യൻ. ഹോസ്പിറ്റൽ എക്‌സ്പീരിയൻസ്/ഡയറ്റ് കൗൺസിലിംഗ്/ ന്യൂട്രീഷ്യണൽ അസസ്‌മെന്റ്/പ്രെഗ്‌നൻസി കൗൺസിലിംഗ്/ലാക്‌ടേഷൻ കൗൺസിലിംഗ്/തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയിൽ സെപ്തംബർ 30ന് ശേഷം ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 45 വയസ് (2020 ഒക്‌ടോബർ 31ന് 45 വയസ് കവിയാൻ പാടില്ല).
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം നവംബർ ആറിന് വൈകിട്ട് അഞ്ചിന് മുൻപ് ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐസിഡിഎസ് സെൽ പൂജപ്പുര തിരുവനന്തപുരം-695012 (8330002311, 8330002360) എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://rb.gy/diwynu എന്ന ലിങ്ക് സന്ദർശിക്കുക.
ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലെ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി ബിരുദാനന്തര ബിരുദം, വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍, ലൈവ്‌സ്‌റ്റോക്ക്), ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കവിയാത്ത, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടുംബശ്രീയുടെ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയോടൊപ്പം കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ എന്ന പേരില്‍ എടുത്ത 100/രൂപയുടെ ഡി.ഡിയും സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ന്യൂട്രീഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ bit.ly/klmnpc20 എന്ന സൈറ്റില്‍ ലഭിക്കും. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 എന്ന വിലാസത്തില്‍ നല്‍കണം. ഇന്റര്‍വ്യൂ ഓണ്‍ലൈനായി നടത്തും. വിശദ വിവരങ്ങള്‍ക്ക് 0474-2793069, 9747608988, 9895274129 എന്നീ നമ്പരുകളില്‍ ലഭിക്കും.
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപിസ്റ്റ് കോഴ്സ് പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11.30ന് ആയുര്‍വേദ കോളേജിനു സമീപം ആരോഗ്യഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988.
നാഷണല്‍ ആയുഷ് മിഷനില്‍ നിന്നും അനുവദിച്ചിട്ടുള്ള പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, അഗദതന്ത്ര സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എ.എം.എസ് ബിരുദം, എം.ഡി (പഞ്ചകര്‍മ്മ), (അഗതതന്ത്ര), ടി.സി.എം.സി രജിസ്‌ട്രേഷന്‍. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 31 ന് മുന്‍പായി യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ് പകര്‍പ്പ്, ബയോഡാറ്റ, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ സഹിതം dmoismmpm@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. ഫോണ്‍-0483 2734852
ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ടെക്നീഷ്യന്‍, ട്രോമാ കെയര്‍ എ.എല്‍.എസ് ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.എസ്.സി/എം.എസ്.സി നഴ്സിംഗ് യോഗ്യതയും നിര്‍ബന്ധിത ഐ.സി.യു/എ.സി.എല്‍.എസില്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് ആംബുലന്‍സ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ആംബുലന്‍സ് ഡ്രൈവര്‍ക്ക് എസ്.എസ്.എല്‍.സി, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൂന്നുവര്‍ഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. ആംബുലന്‍സ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് നവംബര്‍ അഞ്ചിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട് വൈകിട്ട് മൂന്നുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2646565.
ഇടുക്കി ജില്ലയില്‍ കുടുംബശ്രീബ്ലോക്ക്‌കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.തസ്തിക, ഒഴിവുകള്‍, വിദ്യാഭ്യാസയോഗ്യത എന്ന ക്രമത്തില്‍:
ബിസി 1 -ബ്ലോക്ക്‌കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) -രണ്ട്ഒഴിവ്, ബിരുദാനന്തര ബിരുദം
ബിസി 2-ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ)- നാല്ഒഴിവ്, ബിരുദാനന്തര ബിരുദംപ്രതിഫലം 20000 രൂപ.
ബിസി 3- ബ്ലോക്ക്‌കോഓര്‍ഡിനേറ്റര്‍ (എംഐഎസ് )ഒരുഒഴിവ്, യോഗ്യത-ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം (എംഎസ്.വേഡ്, എക്സല്‍) കുടുംബശ്രീഅംഗങ്ങളായ വനിതകള്‍ക്ക മാത്രം. പ്രതിഫലം 15000 രൂപ.എല്ലാതസ്തികളിലേക്കും പ്രായപരിധി 2020 ഒക്ടോബര്‍ 1ന് 35 വയസ് കവിയാന്‍ പാടില്ല.
ഒരുവര്‍ഷംകരാര്‍അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയുംഅഭിമുഖത്തിന്റെയുംഅടിസ്ഥാനത്തിലാണ്‌തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന ബ്ലോക്കിലെസ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കിലെതാമസക്കാര്‍, ജില്ലയില്‍താമസിക്കുന്നവര്‍എന്നിവര്‍ക്ക്‌യഥാക്രമംമുന്‍ഗണന. അപേക്ഷകള്‍ കുടുംബശ്രീജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോലഭിക്കും. അപേക്ഷസമര്‍പ്പിക്കേണ്ട അവസാന തീയതി നവം. 23 ന് വൈകുന്നേരം 5 വരെ. പരീക്ഷാ ഫീസായി 100 രൂപയുടെഡിഡിജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍കുടുംബശ്രീഇടുക്കി എന്ന പേരിലെടുത്ത് അപേക്ഷയോടൊപ്പംസമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പംവിദ്യാഭ്യാസയോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോഅടങ്ങിയവിലാസരേഖഎന്നിവയുടെസ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുംഉള്‍പ്പെടുത്തണം. അസല്‍സര്‍ട്ടിഫിക്കറ്റുകള്‍സമര്‍പ്പിക്കേണ്ട. കവറിനു മുകളില്‍ ബി സി 1 അല്ലെങ്കില്‍ ബി സി 2 അല്ലെങ്കില്‍ ബിസി 3 എന്ന്‌രേഖപ്പെടുത്തണം. ഓരോകോഡിനും പ്രത്യേക അപേക്ഷ വേണം. അപേക്ഷഅയക്കേണ്ട വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി ഒ, കുയിലിമല, ഇടുക്കി 685603 എന്ന വിലാസത്തില്‍അയയ്ക്കണം. ഫോണ്‍:232223
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഒഴിവുളള യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 17 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഹോമിയോ ജില്ലാമെഡിക്കല്‍ ആഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, തിരിച്ചറിയല്‍, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നേരില്‍ ഹാജരാകണം. യോഗ്യത : ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ/എം.ഫില്‍ (യോഗ)/പി.ജി.ഡിപ്ലോമ ഇന്‍ യോഗ (ഒരു വര്‍ഷം ദൈര്‍ഘ്യം)/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗ (ഒരു വര്‍ഷം ദൈര്‍ഘ്യം) കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371748.
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവര്‍ അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 വൈകീട്ട് നാലിനകം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഹാജരാക്കണം. അപേക്ഷ ഫോം, മറ്റ് വിവരങ്ങള്‍ക്കും www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0483 2730313.
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മേയ് 31 വരെ കാലാവധിയുള്ള രണ്ടു സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് ഓരോ പ്രോജക്ട് ഫെല്ലോമാരുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
‘ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂൾസ് ആൻറ് സ്ട്രാറ്റജീസ് ഫോർ മിറ്റിഗേറ്റിംഗ് ഹ്യൂമൻ-വൈൽഡ് ലൈഫ് കോൺഫ്ളിക്ട്സ് ഇൻ കേരള-ഫേസ്-1’, ‘ഡെവലപ്മെൻറ് ഓഫ് പ്രോട്ടോക്കോൾ ഫോർ റാപിഡ് ഡിറ്റക്ഷൻ ഓഫ് ഗാനോടെർമ ഡിസീസസ് ഇൻ പ്ലാന്റേഷൻ ആൻറ് അഗ്രോ-ഇക്കോസിസ്റ്റംസ് ഓഫ് കേരള (പി.ജി.ആർ.പി 772/2019) എന്നീ ഗവേഷണ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിശദവിവരങ്ങൾ വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ (www.kfri.res.in).
Tornado Group Abu Dhabi Careers: Tornado Group one of the largest multi-disciplinary engineering and construction…
Noorka Logistics Careers: Discover dynamic career opportunities at Noorka Logistics, a leader in global logistics…
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…
MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…
High Power Signature (HPS) Careers : High Power Signature looking for experienced and motivated professionals…