സെയിൽസ് എക്സിക്യൂട്ടീവ് ഓഫീസ് സ്റ്റാഫ് ഒഴിവ്
പ്രമുഖ സ്വകാര്യ സ്ഥാപനമായ ഐ ബെറി ഇന്ത്യയിൽ ഓഫീസ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ info@iberryindia.in എന്ന ഇമെയിൽ വിലാസത്തിലേക്ക് റെസ്യും അയക്കുക
ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽകാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക് വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തിൽ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന മെയിലിൽ ഒക്ടോബർ മൂന്നിന് വൈകീട്ട് 5ന് മുൻപ് അപ്ലോഡ് ചെയ്യണം. ഫോൺ: 0487-2200310, 2200319
ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. സെപ്റ്റംബര്‍ 29 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച. ഇ.എം.ടി നേഴ്‌സ്, ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍, റീജിയല്‍ മാനേജര്‍ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. ബി.എസ്.സി/ ജനറല്‍ നേഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് ഇ.എം.ടി നേഴ്‌സ് തസ്തികയിലേക്കും ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് റീജിയല്‍ മാനേജര്‍ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994297470,9207155700
കേരള സംസ്ഥാന മെഡിസിനൽ പ്ലാൻറ്‌സ് ബോർഡിന് കീഴിൽ വരുന്ന ആയുഷ് വകുപ്പിൽ സീനിയർ സയൻറിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ സർവീസിലോ മറ്റ് സ്വയംഭരണ സയൻറിഫിക് റിസർച്ച് സംഘടനകളിലോ നിലവിൽ തുടരുന്നവർക്ക് അവരുടെ വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻ ഒ സി ) സഹിതം അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2020 സെപ്റ്റംബർ 31 ആണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബോട്ടണി എം എസ് സി ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദമോ, ആയുർവേദ മെഡിക്കൽ സയൻസ് ബാച്ചിലർ ഡിഗ്രിയോ ആണ് യോഗ്യത. അഗ്രികൾച്ചർ, ഫോറസ്ട്രി, തുടങ്ങിയ മേഖലകളിലുള്ള 10 വർഷത്തെ മുൻ പരിചയം അഭികാമ്യം. ശമ്പളപരിധി 40500- 85000. ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല എന്ന് എസ് എം പി ബി കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഷൊർണൂർ റോഡിലുള്ള ആയുഷ് ഓഫീസുമായി ബന്ധപ്പെടാം. ഇ-മെയിൽ -www.smpbkerala.org. ഫോൺ-0487 2323151.
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ ഒരു അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കരാർ കാലാവധി ഒരു വർഷമായിരിക്കും. ആയുർവേദത്തിലെ ക്രിയാശരീരയിൽ ബിരുദാനന്തര ബിരുദവും എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം അഭിലഷണീയം.
ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ അഞ്ചിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 740 രൂപ ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി 90 ദിവസത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ ഒക്ടോബർ മൂന്നിന് മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇസിജി ടെക്നീഷ്യൻ :യോഗ്യത, എസ്എസ്എൽസി, വിഎച്ച്എസ്ഇ ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി പാസായിരിക്കണം. ഗവ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഇസിജി ടെക്നീഷ്യൻ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം. അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.gmctsr.org വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0487-2200310 എന്ന നമ്പറിൽ ബന്ധപ്പെടുക.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഒക്‌ടോബർ 15, 16 തിയതികളിൽ തിരുവനന്തപുരം നന്തൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടക്കും. ഇന്റർവ്യൂ മെമ്മോ തപാലിൽ അയക്കും. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 30ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം. അവയുടെ അസ്സൽ ഇന്റർവ്യൂവിന് ഹാജരാക്കണം
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…
MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…
High Power Signature (HPS) Careers : High Power Signature looking for experienced and motivated professionals…
Farnek Jobs in Dubai 2025: Discover the diverse range of job opportunities available at Farnek…
Bin Hilal Group Careers: Explore latest opportunities in Bin Hilal leading Facilities Services company in…