വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ: ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10000 രൂപയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.എഡ് യോഗ്യതയുള്ള മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ എട്ടു വരെയും വൈകീട്ട് ആറു മുതല്‍ എട്ടു വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യമായ സമയത്തും ആയിരിക്കും ജോലി.
താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം , വയസ്സ് , എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സൂപ്രണ്ട് ഗവ: ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, മുട്ടികുളങ്ങര, പാലക്കാട്- 678594 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ – 0491 2556494.
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 – 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കപ്പലിലോ കര/വ്യോമസേന ക്യാമ്പുകളിലോ തുറമുഖ വകുപ്പിലോ കുക്കായി ജോലി ചെയ്ത പ്രവൃത്തിപരിചയം വേണം. ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിലുള്ളവർക്ക് എല്ലാത്തരത്തിലുള്ള ഭക്ഷണവും പാകം ചെയ്തു നൽകണം. പ്രായപരിധി 2018 ജനുവരി ഒന്നിന് 18-41 വയസ്സ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. തിരഞ്ഞെടുപ്പ് അഭിമുഖം മുഖേന. പ്രായപരിധി 35 വയസ്. ബി ടെക്(സിവില്‍) യോഗ്യതയുള്ളവര്‍ സെപ്തംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം pdpaukollam@gmail.com എന്ന വിലാസത്തില്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, ഫോണ്‍ നമ്പര്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സമര്‍പ്പിക്കണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ സെപ്തംബര്‍ 24 ന് കൂടിക്കാഴ്ച്ച നടത്തും. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ 0474-2795675, 9961474761 എന്നീ നമ്പരുകളില്‍.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വെന്റിലേറ്റര്‍ സൗകര്യമുളള ഐ.സി യൂണിറ്റില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത് പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സെപ്റ്റംബര്‍ 19 വൈകുന്നേരം നാലിനകം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും hrmchkottayam2020@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0481 2304844
Tornado Group Abu Dhabi Careers: Tornado Group one of the largest multi-disciplinary engineering and construction…
Noorka Logistics Careers: Discover dynamic career opportunities at Noorka Logistics, a leader in global logistics…
Forge Alphine Foundation Careers UAE:Apply for the latest jobs at Forge Alphine Foundation Co. LLC,…
North Point Education Careers: Explore exciting career opportunities at North Point Education UAE, a leading educational…
MCT Group Careers: Explore exciting career opportunities at MCT Group UAE, a leading name in construction,…
High Power Signature (HPS) Careers : High Power Signature looking for experienced and motivated professionals…