കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സിവിൽ ഡിഫെൻസ് വോളണ്ടിയർ ആവാം;6200 പേരെ തിരഞ്ഞെടുക്കുന്നു

കേരളാ ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ സിവിൽ ഡിഫെൻസ് വോളണ്ടിയർ ആവാം;6200 പേരെ തിരഞ്ഞെടുക്കുന്നു.

ഇന്ത്യൻ പൗരത്വമുള്ള 18 വയസ്സ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും കേരളാ ഫയർ ആൻഡ് റെസ്ക്യൂവിൽ വോളണ്ടിയറാകാൻ അപേക്ഷിക്കാം.അപേക്ഷകർ പ്രതിഫലേച്ഛ കൂടാതെ ഏത് വിഷമഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം.തെരഞ്ഞെടുക്കപ്പെട്ടാൽ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും തൃശ്ശൂരിലുള്ള കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികളിലും തുടർന്ന് വിവിധ സമയങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിളിച്ച് ചേർക്കുന്ന യോഗങ്ങളിലും പങ്കെടുക്കാൻ സന്നദ്ധരായിരിക്കണം

ഒരു ഗ്രൂപ്പിൽ 50 വോളണ്ടിയർമാരെന്ന നിലയില്‍ 124 ഗ്രൂപ്പുകളിലായി 6200 പേരെയാണ് ആദ്യഘട്ടമായി കണ്ടെത്തി നിശ്ചയിക്കുന്നത്. സാധ്യമായ സ്ഥലങ്ങളിലെ യൂണിറ്റുകളിൽ 30 % (ഒരു യൂണിറ്റിൽ പതിനഞ്ചു (15) പേർ) സ്ത്രീകളായിരിക്കണം. 20 % വോളണ്ടിയർമാരെങ്കിലും (ഒരു യൂണിറ്റിൽ അഞ്ചുപേരെങ്കിലും) ഡോക്ടർമാർ, പാരാമെഡിക്കുകൾ, എഞ്ചിനിയർമാർ തുടങ്ങിയ വിദഗ്ധതൊഴിൽ മേഖലകളിൽ നിന്നുള്ളവരുമാകണം. വോളണ്ടിയറാകാനുള്ള യോഗ്യത താഴെപറയുന്നവയാണ്

  1. ഇന്ത്യൻ പൗരത്വമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വോളണ്ടിയറാകാൻ അപേക്ഷിക്കാം.
  2. വോളണ്ടിയാറാകാൻ അപേക്ഷിക്കുന്ന സമയത്ത് പതിനെട്ട് (18) വയസ്സ് പൂർത്തിയായിരിക്കണം.
  3. നാലാം ക്ലാസ്സ് വരെയുള്ള പ്രാധമിക വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. (എന്നാൽ ആദിവാസി മത്സ്യത്തൊഴിലാളി മേഖലയിൽ വേണ്ടത്ര ആളുകളെ ലഭ്യമാകാത്ത പക്ഷം അവരുടെ പങ്കാളിത്തം ഉണ്ടാകുന്നതിനായി ആവശ്യമെങ്കിൽ ഇളവ് അനുവദിക്കുന്നതാണ്)
  4. പ്രതികൂല സാഹചര്യങ്ങളിൽ പ്രവൃത്തി എടുക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവിധം ശാരീരികവും മാനസ്സികവുമായ കാര്യക്ഷമത ഉണ്ടായിരിക്കണം.
  5. അപേക്ഷകരുടെ പേരിൽ ക്രിമിനൽ കേസ്/റെക്കോഡുകള്‍ ഉണ്ടാകരുത്.
  6. ആംഡ് ഫോഴ്‌സസ്, പോലീസ്, ഫയർ സർവ്വീസ്, ടെറിട്ടോറിയൽ ആർമി മറ്റ് പാരാ മിലിട്ടറി സേനകൾ, സമാനമായ യൂണിഫോംഡ് സർവ്വീസുകളെന്നിവയിൽ ജോലിയിലുള്ളവരെയും ആംഡ് ഫോഴ്‌സിൽ ജോലി ചെയ്യുന്ന സിവിലിയൻമാരെയും വോളണ്ടിയറായി പരിഗണിക്കുന്നതല്ല. എന്നാൽ പ്രസ്തുത സർവ്വീസുകളിൽ നിന്ന് സ്വാഭാവികമായി വിരമിച്ചവർക്ക് അംഗമാകാവുന്നതാണ്.
  7. മറ്റ് സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാരിതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് സ്ഥാപന മേധാവിയുടെ/തൊഴിൽ ദാതാവിൻറെ അനുമതിയോടെ വോളണ്ടിയറാകാൻ അപേക്ഷിക്കാം.
  8. അപേക്ഷകർ പ്രതിഫലേച്ഛ കൂടാതെ ഏത് വിഷമഘട്ടത്തിലും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം.
  9. ഏതൊരാളുമായും അനുകമ്പാപൂർണ്ണമായും ശാന്തമായും ഇടെപെടുന്നതിനും സംസാരിക്കുന്നതിനുമുള്ള ശേഷിയും സന്നദ്ധതയും ഉണ്ടകാണം. െ്രെഡവിംഗ്, നീന്തൽ, കമ്പ്യൂട്ടർ ഉപയോഗം, വനപ്രദേശങ്ങളിലേയും ദുർഘടപ്രദേശങ്ങളിലേയും ട്രക്കിംഗ് എന്നിവയിലുള്ള മൂൻ പരിചയം അഭിലഷണീയമാണ്.
  10. തെരഞ്ഞെടുക്കപ്പെട്ടാൽ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും തൃശ്ശൂരിലുള്ള കേരള ഫയർ & റെസ്‌ക്യു സർവ്വീസസ് അക്കാദമിയിലുമായി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടികളിലും തുടർന്ന് വിവിധ സമയങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിളിച്ച് ചേർക്കുന്ന യോഗങ്ങളിലും പങ്കെടുക്കാൻ സന്നദ്ധരായിരിക്കണം.

അഗ്‌നിരക്ഷാ വകുപ്പിൻറെ വിവിധ ഫയർ സ്‌റ്റേഷനുകളിൽ നിലവിലുള്ള കമ്മ്യൂണിറ്റി റെസ്‌ക്യു വോളണ്ടിയർ സർവ്വീസിലെ അടിസ്ഥാന പരിശീലനം ലഭിച്ചിട്ടുള്ളവർ, സർവ്വീസിൽ നിന്നും വിരമിച്ചവർ, ഡോക്ടർമാർ, നേഴ്‌സുമാർ, എഞ്ചിനിയർമാർ, അധ്യാപകർ, യൂണിഫോംഡ് സർവ്വീസുകളിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് ഈ രംഗത്ത് കൂടുതൽ സേവനം നൽകാനാകും. ഇതിനു പുറമേ തീരപ്രദേശങ്ങളിൽ കടലിൽ പോയി ശീലമുള്ള മത്സ്യത്തൊഴിലാളികൾക്കും മലയോര പ്രദേശങ്ങളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കും മുൻഗണന നല്‍കുന്നതാണ്.

യുവതീ യുവാക്കളിൽ സ്റ്റുഡൻറ് പോലീസ് സേനാംഗങ്ങൾ, എൻ. എസ്. എസ്. വോളണ്ടിയർമാർ, എൻ. സി. സി. എന്നീ വിഭാഗങ്ങളിൽ പരിശീലനം ലഭ്യമായവര്‍ക്ക് പരിഗണന നല്‍കുന്നതാണ്.

തെരഞ്ഞെടുപ്പ് രീതി

ജില്ലയിലെ ജില്ലാ ഫയർ ഫോഴ്‌സ് ഓഫീസർമാരായിരിക്കും അതത് ജില്ലകളിലെ വോളണ്ടിയർ തെരഞ്ഞെടുപ്പിന്റെ നോഡൽ ഓഫീസർ. ഓൺലൈൻ സംവിധാനം വഴിയായിരിക്കും അപേക്ഷകൾ സമർപ്പിക്കേണ്ടത്. അതിനായുള്ള അറിയിപ്പുകൾ എല്ലാ മാധ്യമങ്ങളിലൂടെയും അറിയിക്കുന്നതാണ്. അതിനുപുറമേ വിവരങ്ങൾ ഫയർ & റെസ്‌ക്യു സർവ്വീസസിന്റെ fire.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കും.

സഹായസംവിധാനങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് ജില്ലാ -സംസ്ഥാനതലങ്ങളിലുള്ള പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിന് യാത്രബത്തയും റെസിഡൻഷ്യൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായി നൽകും. പരിശീലനം പൂർത്തിയാക്കുന്ന വോളണ്ടിയർമാർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകും.

പ്രവർത്തനസമയത്ത് ധരിക്കുന്നതിന് തിരിച്ചറിയൽ നമ്പരോട് കൂടിയ മെറ്റാലിക്ക് ബാഡ്ജും ദുരന്തപ്രതിരോധ രക്ഷാപ്രവർത്തനസമയത്ത് ധരിക്കാനുള്ള റിഫ്‌ളക്ടീവ് ജാക്കറ്റും ലഭ്യമാക്കും.

പൊതുവായ സന്ദേശങ്ങൾ നൽകുന്നതിനും അടിയന്തിരഘട്ടങ്ങളിൽ നോഡൽ ഓഫീസുകളിൽ നിന്നും തിരിച്ചും ഒരു യൂണിറ്റിലുള്ള വോളണ്ടിയർമാർക്ക് തമ്മിൽ തമ്മിലും വേഗത്തിൽ ആശയവിനിമയം നടത്തുന്നതിന് Closed User Group (CUG) മൊബൈൽ സിമ്മുകൾ നൽകും.

എല്ലാ വർഷവും ഇവരുടെ പ്രവർത്തന വിലയിരുത്തലിനും അനുഭവങ്ങളും മികച്ച ഇടപെടലുകളും പങ്കുവയ്ക്കുന്നതിനും സഹായകമാകുന്നവിധം റിഫ്രഷർ പരിശീലനങ്ങൾ ക്രമീകരിക്കുകയും മികച്ചതും തനതായതുമായ സേവനം കാഴ്ചവയ്ക്കുന്ന വോളണ്ടിയർമാർക്കും യൂണിറ്റിനും പ്രശംസാപത്രങ്ങൾ നൽകുകയും ചെയ്യും.

എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ള യുവതിയുവാക്കൾക്ക് താഴെ കാണുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
Call: 0471- 2320872

അപ്ലൈ ലിങ്ക് ക്ലിക്ക് ചെയ്യൂ
ഒഫീഷ്യൽ വെബ്സൈറ്റ് ക്ലിക്ക് ചെയ്യൂ
തൊഴിൽവാർത്ത ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവാം ക്ലിക്ക് ചെയ്യൂ