Kerala Government Jobs

പരീക്ഷ ഇല്ലാതെ കേരള സർക്കാർ ജോലി നേടാം: കേരള സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ/വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം.തിരഞ്ഞെടുപ്പ് ഇന്റർവ്യൂ വഴി ആയിരിക്കും.ഒഴിവുകൾ, അപ്ലൈ ചെയ്യണ്ട വിവരങ്ങൾ തുടങ്ങിയവ താഴെ വായിക്കാം

Table of Contents

ആംബുലൻസ് ഡ്രൈവർ ഒഴിവ്

മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യതയും ജോലി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം ആഗസ്റ്റ് 17 രാവിലെ 11 ന് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 04884 272526.

അപേക്ഷ ക്ഷണിച്ചു

തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ സ്ഥാപിതമായിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നേഴ്‌സ്   യോഗ്യത:  മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ജനറല്‍ നഴ്‌സിംഗ്  പാസായിരിക്കണം. ക്ലീനിംഗ് സ്റ്റാഫ് – കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന, സെക്യുരിറ്റി ഗാര്‍ഡ് – വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 14നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന്  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കുടയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കോളപ്രയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് എന്‍.എച്ച്.എം ഹോമിയോ ഡിസ്‌പെന്‍സറിയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു കാഷ്വല്‍  സ്വീപ്പര്‍ കം  അറ്റന്റ്‌റെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശിയരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ഓഗസ്റ്റ് 14നകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് അറിയാം

സമ്പുഷ്ടകേരളത്തിൽ തൊഴിലവസരം

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സമ്പുഷ്ടകേരളം പദ്ധതിക്ക് കീഴിലുള്ള തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷനൽ ന്യൂട്രിഷൻ മിഷൻ പദ്ധതി പ്രകാരം ബ്ലോക്ക് കോ ഓർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബയോഡാറ്റ, അനുബന്ധ രേഖകൾ സഹിതം അപേക്ഷ ആഗസ്റ്റ് 27ന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ ,മിനി സിവിൽ സ്റ്റേഷൻ, പി.ഒ. ചെമ്പിക്കാവ് തൃശൂർ 680020 എന്ന വിലസത്തിൽ ലഭിക്കണം. ഫോൺ: 0487 2321689.

ചൈല്‍ഡ് റസ്‌ക്യു ഓഫീസര്‍ ഒഴിവ്

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചൈല്‍ഡ് റസ്‌ക്യു ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. പ്രതിമാസം 18000 രൂപ ലഭിക്കും. ആറ് മാസത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കാലാവധി ദിര്‍ഘിപ്പിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 19നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്മുള, കച്ചേരിപ്പടി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0468 2319998, 8281899462. ഇ-മെയില്‍ വിലാസം: dcpupta@gmail.com

ഇലക്ട്രീഷന്‍  അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ട്രൈബല്‍ പ്ലാന്‍ന്റേഷന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷനെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പോമ അല്ലെങ്കില്‍ ഐ.ടി.ഐ യോഗ്യതയുള്ള നാല്‍പ്പത് വയസ്സിനു താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ടീ ഫാക്ടറിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും . ബയോഡാറ്റകള്‍ ആഗസ്റ്റ് 23 നകം സബ് കളക്ടര്‍, മാനേജിംഗ് ഡയറക്ടര്‍ , പ്രീയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9048320073

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കുഴല്‍മന്ദം സാമൂഹിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രിഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. 25 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്കും കുഴല്‍മന്ദം ബ്ലോക്കില്‍ സ്ഥിരതാമസക്കാരായവര്‍ക്കും മുന്‍ഗണന. കരാറടിസ്ഥാനത്തില്‍ 89 ദിവസത്തേക്കോ , ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെയോ ആയിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് നാലിന് രാവിലെ 11ന് യോഗ്യത, വയസ് , പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. പ്ലസ് ടുവും പി.ജി.ഡി.സി.എ, ഡി.സി.എ , ആറു മാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ – 04922 274350

സൈറ്റ് എഞ്ചിനീയര്‍ നിയമനം

ജില്ലാ നിര്‍മിതി കേന്ദ്രയില്‍ സൈറ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. മൂന്ന് ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നല്‍കണം. nirmithi kend…@gmail.com  എന്ന  ഇ-മെയില്‍ വിലാസത്തിലും അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14.

സൈക്ക്യാട്രിസ്റ്റ് താത്കാലിക നിയമനം

കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള സൈക്ക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത:      എംഡി  സൈക്ക്യാട്രി/ഡിഎന്‍ബി സൈക്ക്യാട്രി/ഡിപ്ലോമ ഇന്‍ സൈക്ക്യാട്രിക്  മെഡിസിന്‍. പ്രായം   18നും 41നുമിടയില്‍.  നിയമാനുസൃത വയസ്സിളവ് ലഭിക്കും.  നിശ്ചിത യോഗ്യതയുള്ള  ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ www.eemployment.kerala.gov.in വഴി  ഓണ്‍ലൈനായി രജിസ്റ്റര്‍  ചെയ്ത ശേഷം ആ വിവരം 0495 2376179 നമ്പറില്‍ അറിയിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.   ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ കണ്‍ഫര്‍മേഷന്‍ സ്ലിപ്പ്, രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഐഡി കാര്‍ഡ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവ rpeekzkd.emp.lbr@kerala.gov.in എന്ന മെയില്‍ അഡ്രസ്സിലേയ്ക്ക് ആഗസ്റ്റ് 17നകം അയക്കണം.   നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

ഫീല്‍ഡ് നഴ്‌സുമാരെ നിയമിക്കുന്നു

ഐ.ടി.ഡി.പി. ഓഫീസിന്റെ പരിധിയില്‍ വാത്സല്യ സ്പര്‍ശം പദ്ധതിയില്‍ അഗളി, പുതൂര്‍ ,ഷോളയൂര്‍ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ ഫീല്‍ഡ് നഴ്‌സുമാരെനിയമിക്കുന്നു. ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലുള്ള ജി.എന്‍.എം/ എ.എന്‍.എം കോഴ്‌സ്പാസായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവതികള്‍ക്കാണ് അവസരം. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും . താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി  എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ആറിന് രാവിലെ 10 ന്അട്ടപ്പാടി ഐ. ടി.ഡി.പി. ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04924 254382

സി എഫ് എൽ ടി സി യിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

മാള പഞ്ചായത്തിൽ കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററിലേക്ക് (സി എഫ് എൽ ടി സി) ആവശ്യമായ ഡോക്ടർ, സ്റ്റാഫ് നഴ്‌സുമാർ, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് നാലിനകം അപേക്ഷകൾ മെയിലിലോ വാട്ട്‌സ് ആപ്പ് നമ്പറിലോ അയയ്ക്കണം. ശമ്പളം സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു നൽകുന്നതാണ്. ഇ മെയിൽ വിലാസം- malagramapanchayat@gmail. വാട്‌സ്ആപ്പ് നമ്പർ: 9895637310. വിശദ വിവരങ്ങൾക്ക്: 0480 2890346

എസ്.ടി. ഹോസ്റ്റലിലേക്ക് നിയമനം

പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.റ്റി.സി മീനാക്ഷിപുരം എസ്.ടി. ഹോസ്റ്റലിലേക്ക് കോവിഡ് പ്രവര്‍ത്തനത്തിനായി ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, 12 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. താത്പര്യമുളളവര്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  എത്തണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

കുറ്റിപ്പുറം അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടില്‍ വരുന്ന മാറാക്കര, എടയൂര്‍, ആതവനാട്, കല്‍പ്പകഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അങ്കണവാടി തസ്തികകളിലേക്കും എസ്.എസ്.എല്‍.സി  പരാജയപ്പെട്ട എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക്  ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 22നകം ശിശുവികസന പദ്ധതി ഓഫീസര്‍, കുറ്റിപ്പുറം അഡീഷനല്‍ തൊഴുവാനൂര്‍ പി.ഒ, മലപ്പുറം- 676552 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് ഓഫീസുകളില്‍ നിന്ന് ലഭിക്കും.

സി.എസ്.ആർ ടെക്‌നീഷ്യൻ താത്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സി.എസ്.ആർ ടെക്‌നീഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണന വിഭാഗത്തിനും, മുസ്ലിം മുൻഗണന വിഭാഗത്തിനുമായി സംവരണം ചെയ്ത ഓരോ താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എസ്.എസ്.എൽ.സി പാസ്, എൻ.ടി.സി ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി, സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ സി.എസ്.ആർ ടെക്‌നോളജി അപ്രന്റീസ് കോഴ്‌സ് എന്നിവയാണ് യോഗ്യത.
പ്രായപരിധി 2020 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് ആറിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. മുൻഗണന ഉള്ളവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരേയും മറ്റു സംവരണ വിഭാഗങ്ങളേയും പരിഗണിക്കും.

പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ഹോസ്ദുര്‍ഗ് താലൂക്കിലുളള കയ്യൂര്‍ ഗ്രാമത്തിലെ ആലന്തട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ്  കമ്മീഷണറുടെ ഓഫീസില്‍ ആഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.  നിര്‍ദ്ദഷ്ട മാതൃകയിലുളള അപേക്ഷ ഫോറം മലബര്‍ ദേവസ്വം ബോര്‍ഡ് വെബ്്‌സെറ്റിലും നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.

ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലുളള ഓരോ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡാറ്റാ എന്‍ട്രിയിലും അക്കൗണ്ടിങ്ങിലും അഡ്മിനിസ്ട്രേഷനിലും പ്രാവീണ്യമുളള അംഗീകൃത ബിരുദധാരികള്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ യോഗ്യതയും ആശയവിനിമയ പ്രാവീണ്യവുമുളള അംഗീകൃത എം.എസ്.ഡബ്ല്യൂ ബിരുദധാരികള്‍ക്ക് ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്സ്, കോഴിക്കോട് 32 എന്ന വിലാസത്തില്‍ ജൂലൈ 31 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2366044.

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷനില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബിരുദാനന്തര ബിരുദം യോഗ്യതയുള്ള കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരിജ്ഞാനമുുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04936 20658

ശുചീകരണ തൊഴിലാളികളുടെ ഒഴിവ്

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളികളുടെ (നാല്) ഒഴിവുണ്ട്. എട്ടാം തരത്തില്‍ കുറയാത്ത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. തത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രിയില്‍ നേരിട്ടോ knghospital@gmail.com ലേക്കോ അപേക്ഷിക്കണം. ഫോണ്‍ 0467 2217018

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

കൊടുവായൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡോക്ട്ര്‍, ജൂനിയര്‍ പബ്ലിക് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 30 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. പരിസരപ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന.

സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

പാലക്കാട്‌ ജില്ലയില്‍ കൊടുവായൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡോക്ട്ര്‍, ജൂനിയര്‍ പബ്ലിക് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 30 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. പരിസരപ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന

സ്റ്റാഫ് നഴ്‌സ് ഒഴിവ്

വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സിഎച്ച്‌സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. 17,000 രൂപ പ്രതിമാസ വേതനം ലഭിക്കും. ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഈ മാസം 30ന് രാവിലെ 11ന് സിഎച്ച്‌സിയില്‍ ഹാജരാകണം. ഫോണ്‍: 04735 251773.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭാ പരിധിയിലുമുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് ,കുറ്റിപ്പുറം, തൊഴുവാനൂര്‍ പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ ഫോമുകളും വിശദ വിവരങ്ങളും ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മുന്‍സിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷ ഓഗസ്റ്റ് മൂന്ന് മുതല്‍ സ്വീകരിക്കും. ഫോണ്‍: 0494: 2646347.

റീജിയണല്‍ ലബോറട്ടറിയില്‍ ട്രെയിനി അനലിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്‍റെ കോട്ടയം റീജിയണല്‍ ലബോറട്ടറിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനി അനലിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് അല്ലെങ്കില്‍ ഡയറി സയന്‍സില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഇവരുടെ അഭാവത്തില്‍  കെമിസ്ട്രി/ബയോകെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.പ്രായം 18നും 40 നു മധ്യേ. പ്രവൃത്തിപരിചയമുളളവര്‍ക്ക്             മുന്‍ഗണന.  യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷയും ബയോഡേറ്റയും ജൂലൈ 10ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാലിലോ നല്‍കണം. വിലാസം. അസിസ്റ്റന്‍റ് ഡയറക്ടര്‍, റീജിയണല്‍ ഡയറി ലബോറട്ടറി, ഈരയില്‍ക്കടവ്, കോട്ടയം-686001. ഫോണ്‍: 9495328997

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കമ്മ്യൂണിറ്റി ഓർഗനൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വടക്കാഞ്ചേരി, ഇരിങ്ങാലക്കുട നഗരസഭകളിൽ കമ്മ്യൂണിറ്റി ഓർഗനൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ കുടുബാംഗങ്ങളായ വനിതകളായിരിക്കണം അപേക്ഷകർ. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുളള അപേക്ഷ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680 003 എന്ന വിലാസത്തിൽ ജൂലൈ നാലിനകം നൽകണം. ഫോൺ: 0487 2362517.

യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം recruit@odepc.in    എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329441/43/43/45.

സർക്കാർ സ്ഥാപനത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

മലപ്പുറത്ത് ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി/തത്തുല്യം, അംഗീകൃത കെമിക്കൽ/ഫിസിക്കൽ ലബോറട്ടറികളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കേരള ഇൻഡസ്ട്രീസ് സബോർഡിനേറ്റ് സർവീസ് പ്രത്യേക ചട്ടം പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. വയസ്: 2018 ജനുവരി ഒന്നിന് 18-41 നും മദ്ധ്യേ, ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് അനുവദിക്കും. ശമ്പളം- 18000-41500 രൂപ.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പത്തിനു മുമ്പ് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം

കിലയിൽ കരാർ നിയമനം

തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില), കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എൻജിനിയർ (സിവിൽ-3 ആന്റ് ഐ.ടി.-1) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ പത്ത്. കൂടുതൽ വിവരങ്ങൾക്ക്: www.kila.ac.in/careers സന്ദർശിക്കുക.

റിസർച്ച് സയന്റിസ്റ്റ് / അസിസ്റ്റന്റ് ഒഴിവ്

കേരളസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിചെയ്യുന്നവർ വകുപ്പ് മുഖേന ജൂലൈ ഏഴിനകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ് ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോന്നിയിലും ഏഴംകുളത്തും (കൈതപ്പറമ്പ്) നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകളിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ മൂന്നിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2350229.

റിസർച്ച് സയന്റിസ്റ്റ് / അസിസ്റ്റന്റ് ഒഴിവ്

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിൽ ഐ സി എം ആർ പദ്ധതിയുടെ കീഴിലുള്ള വി ആർ ഡി എൽ ലബോറട്ടറിയിലേക്ക് റിസർച്ച് സയന്റിസ്റ്റ് (നോൺ-മെഡിക്കൽ), റിസർച്ച് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നു. മെഡിക്കൽ മൈക്രോബയോളജി, വൈറോളജി എന്നിവയിൽ ഏതെങ്കിൽ ഒന്നിൽ പിഎച്ച്ഡി അല്ലെങ്കിൽ എംഎസ്‌സിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് റിസർച്ച് സയന്റിസ്റ്റിന്റെ യോഗ്യത. മെഡിക്കൽ മൈക്രോബയോളജി, വൈറോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, മോളിക്യൂലർ ബയോളജി, ലൈഫ് സയൻസ് എന്നിവയിൽ ഏതെങ്കിൽ ഒന്നിൽ എംഎസ്‌സിയാണ് റിസർച്ച് അസിസ്റ്റന്റിന്റെ യോഗ്യത. ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം തൃശൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ മുളങ്കുന്നത്തുകാവ് കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ജൂലായ് മൂന്നിന് രാവിലെ 11 ന് സയന്റിസ്റ്റിനും ഉച്ചയ്ക്ക് രണ്ടിന് അസിസ്റ്റന്റിനുമാണ് അഭിമുഖം. ഫോൺ: 0487 2200311, 2200319.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം    

പെരുമ്പടപ്പ് ഐ.സി.ഡി.എസിന് കീഴിലെ ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരും 18നും 46നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.  എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ ഒഴിവിലേക്കും എസ്.എസ് എല്‍.സി വിജയിക്കാത്ത എഴുത്തും വായനയും അറിയുന്നവര്‍ക്ക് ഹെല്‍പ്പര്‍ ഒഴിവിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍  അപേക്ഷ ജൂലൈ 21ന് വൈകീട്ട് അഞ്ചിനകം പെരുമ്പടപ്പ് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും പെരുമ്പടപ്പ് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍  ലഭിക്കും. ഫോണ്‍: 0494:2674409.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം; അപേക്ഷിക്കാം

മുഖത്തല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക് നെടുമ്പന, കൊറ്റംകര, ഗ്രാമപഞ്ചായത്തുകളില്‍ 20 അങ്കണവാടി ഹെല്‍പ്പറുടെയും ഇളമ്പള്ളൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ ഓരോ അങ്കണവാടി വര്‍ക്കറുടെയും സ്ഥിരം ഒഴിവിലേക്കും  ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമന സെലക്ഷന്‍ ലിസ്റ്റില്‍പെടാന്‍ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ പെരുമ്പുഴ ജംഗ്ഷന് സമീപമുള്ള ഓഫീസിലും 0474-2521300 നമ്പരിലും ലഭിക്കും. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചുവരെ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രേജക്ട് ഓഫീസ്, മുഖത്തല അഡീഷണല്‍, പെരുമ്പുഴ. പി.ഒ, കൊല്ലം-691504 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.

നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അറ്റന്‍ഡര്‍ നിയമനം

നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അറ്റന്റര്‍ ( ക്ലീനിങ്ങ്  സ്റ്റാഫ്) നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള 25 മുതല്‍ 45 വയസ്സ്വരെയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ക്ലീനിങ്ങ് ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന . താത്പര്യുള്ളവര്‍ ജൂലൈ 21 ന് വൈകീട്ട് മൂന്നിന് മുമ്പ് അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത , വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം superintendentchcnmr@gmail.com ല്‍ അയ്ക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.   ഫോണ്‍ 04923 242677.

ഒ ആര്‍ സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ ഒ ആര്‍ സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും.  യോഗ്യത: എം എസ് ഡബ്‌ള്യു/ അംഗീകൃത ബി എഡ് ബിരുദമോ അല്ലെങ്കില്‍ ബിരുദവും ഒ ആര്‍ സിക്ക് സമാനമായ പരിപാടികളില്‍ മൂന്നുവര്‍ഷത്തെ നേതൃപരമായ പരിചയവും. പ്രായം: 2020 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ല നിവാസികള്‍ ആയിരിക്കണം. കൃത്യവിലോപത്തിന്റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല. അപൂര്‍ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത (എസ് എസ് എല്‍ സി മുതല്‍), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ,ഫോട്ടോ എന്നിവ സഹിതം അപേക്ഷ ഓഗസ്റ്റ് 17 വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ മുഖേന നല്‍കണം. ഇ-മെയില്‍ : applicationdcpu@gmail.com . എഴുത്തുപരീക്ഷ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ-1 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0477 2241644.