താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) ആശുപത്രി വികസനസമിതി മുഖേനെ ഡ്രൈവര്‍ കം ഹെല്‍പ്പര്‍, ക്ലര്‍ക്ക് തസ്തികകളിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്സ്) യില്‍ ഒക്ടോബര്‍ 30 രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 27ന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി, പാറേമാവില്‍, ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം.
ക്ലര്‍ക്ക് തസ്തികില്‍ അപേക്ഷിക്കുന്നവര്‍ മലയാളം കമ്പ്യൂട്ടിംഗ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്കേ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ സാധിക്കു. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് വേണം കൂടിക്കാഴ്ചയ്ക്ക് ഹാജരാകാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 9447383362
എസ്.സി പ്രമോട്ടര്‍ നിയമനം
വളാഞ്ചേരി നഗരസഭയില്‍ എസ്.സി പ്രമോട്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നഗരസഭയില്‍ സ്ഥിരതാമസമുള്ളവരും സാമൂഹ്യ പ്രവര്‍ത്തന പരിചയമുള്ളവരും പ്ലസ്ടു അല്ലെങ്കില്‍ പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സമൂഹ്യപ്രവര്‍ത്തനം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള സാക്ഷ്യപത്രം, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 28ന് രാവിലെ 10ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
വാക്ക് ഇൻ ഇന്റർവ്യൂ
സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) കരാറടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ താൽകാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ കോളേജുകൾ/ മറ്റ് അംഗീകൃത കോളേജുകൾ/ യൂണിവേഴ്സിറ്റികൾ/ മറ്റ് അപ്പക്സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ്ഡായുള്ള 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഏതെങ്കിലും മാനേജ്മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം അധികയോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്സ്. തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ 30ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു. ഫോൺ: 04712320420.
ലാബ് ടെക്നീഷ്യന് നിയമനം
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതിന് നവംബര്‍ മൂന്നിന് രാവിലെ 10ന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തും. പി.എസ്.സി നിഷ്കര്‍ച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ,പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. ഫോണ്‍: 04828 203492
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പെരിന്തല്‍മണ്ണ താലൂക്കിലെ വെള്ളിയമ്പുറം ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 13ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പെരിന്തല്‍മണ്ണ ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും.
സ്റ്റാഫ് നഴ്സ് നിയമനം
പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. GNM/Bsc നഴ്സിംങ് പൂര്‍ത്തീകരിച്ച കേരള നഴ്സ് & മിഡ് വൈഫറി റെജിസ്ട്രേഷനും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്ക് സ്റ്റാഫ് നഴ്സ് ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആശുപത്രിയിലെ എച്ച്.ആര് വിഭാഗത്തില്‍ ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, പകര്‍പ്പ് എന്നിവയുമായി ഒക്ടോബര്‍ 27 നകം ഹാജരാവണം.
ആയുർവേദ അധ്യാപക കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പഞ്ചകർമ്മയിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം നവംബർ നാലിന് രാവിലെ 10.30ന് സർക്കാർ ആയുവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം
ഫാര്‍മസിസ്റ്റ് നിയമനം
വൈക്കം താലൂക്ക് ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് നവംമ്പര്‍ രണ്ടിന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു, ഡിഫാം/ബിഫാം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും പി.എസ്.സി. നിഷ്കര്‍ഷിക്കുന്ന യോഗ്യതയും ഉണ്ടായിരിക്കണം. പ്രായപരിധി 40. താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 28ന് വൈകുന്നേരം അഞ്ചിനകം thqhhrvaikom@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡേറ്റയും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അയയ്ക്കണം.
സര്‍ജന്റ് ഒഴിവ്
ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള സര്‍ജന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എല്‍.സി / തത്തുല്യം, ആര്‍മിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള നേവി & എയര്‍ഫോഴ്സ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് ഏതെങ്കിലും ഒന്നില്‍ 10 വര്‍ഷത്തെ മിലിട്ടറി സര്‍വ്വീസും ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനുമുള്ള കഴിവും ഉള്ളവരെ പരിഗണിക്കും. പ്രായപരിധി 25 – 45 വയസ്. താല്‍പ്പര്യമുള്ളവര്‍ ഇന്ന് (ഒക്ടോബര്‍ 23) രാവിലെ 11 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഡയാലിസിസ് ടെക്നീഷ്യൻ താത്കാലിക നിയമനം
പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കരസ്ഥമാക്കിയ ഡയാലിസിസ് ടെക്നീഷ്യൻ ഡിഗ്രി/ഡിപ്ലോമയാണ് യോഗ്യത. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ലഭിച്ചവർ ആയിരിക്കണം, പ്രായപരിധി 18നും 40നും മദ്ധ്യേയായിരിക്കണം. പ്രതിദനം 500 രൂപയാണ്. താത്പര്യമുളളവർ 29ന് ഉച്ചയ്ക്ക് 12ന് മുൻപ് അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് പകർപ്പും ആശുപത്രിയിലെ ഓഫീസിൽ എത്തിക്കണം. 30ന് ഉച്ചയ്ക്ക് രണ്ടു മുതൽ ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ വച്ച് നേരിട്ടുളള കൂടിക്കാഴ്ച ഉണ്ടായിരിക്കും. കൂടിക്കാഴ്ച സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാകണം.
ലാബ് ടെക്നീഷ്യന് അഭിമുഖം
കളനാട് പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ താല്കാലികാടിസ്ഥാനത്തില് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഈ മാസം 30 ന് രാവിലെ 10 ന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04994 237086..
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍; അപേക്ഷിക്കാം
ജില്ലാ കുടുംബശ്രീ മിഷനില്‍ എന്‍ ആര് എല്‍ എം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും ഇടയില്‍. അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമാണ് യോഗ്യത. ഒരു വര്‍ഷത്തേക്ക് താത്കാലികമായാണ് നിയമനം. പരീക്ഷ ഫീസായി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കൊല്ലം ജില്ലയുടെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡി ഡി സഹിതം അപേക്ഷ നവംബര്‍ 23ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474-2794692.
Join Job Vacancy Facebook Group | Join Job Vacancy WhatsApp Group |
Other Posts You May Like;
-
Indian Institute of Science Recruitment 2020
-
Indian Navy Recruitment 2020-Apply Online for 10+2 Entry
-
Kerala Mahila Samakhya Society Recruitment 2020
-
SCTCE Recruitment 2020-Latest Driver Job Openings
-
CSEB Kerala Recruitment 2020
-
Qatar Airways Careers-Apply for Latest Job Openings
-
Turbo Megha Airways Pvt Ltd Career Openings