തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ നിയമനം നടത്തുന്നു.ഗവണ്മെന്റ് താത്കാലിക ജോലികൾ അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;
ജോബ് തരം | ഗവൺമെന്റ് ജോലി |
ഓർഗനൈസേഷൻ | സർക്കാർ മെഡിക്കൽ കോളേജ് |
പോസ്റ്റ് | ലാബ് അസിസ്റ്റന്റ് |
ലൊക്കേഷൻ | തിരുവനന്തപുരം |
തിരഞ്ഞെടുപ്പ് | നേരിട്ട് |
ശമ്പളം | Not Mentioned |
വേക്കൻസി | Not Mentioned |
യോഗ്യത
പോസ്റ്റിന്റെ പേര് | യോഗ്യത |
ലാബ് അസിസ്റ്റന്റ് | പ്ലസ് ടു വിജയം |
പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ച കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുണ്ടാകണം. ലബോറട്ടറി മേഖലയിൽ പ്രവൃത്തിപരിചയമുള്ള സയൻസ് ബിരുദധാരികളെയും പരിഗണിക്കും
ശമ്പളവും പ്രായപരിധിയും
പോസ്റ്റിന്റെ പേര് | പ്രായപരിധി | ശമ്പളം |
ലാബ് അസിസ്റ്റന്റ് | 28 വയസ്സ്. | 16,000-20,000 |
പ്രായപരിധി 28 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും). പ്രതിമാസ വേതനം 16,000-20,000 രൂപ.
എങ്ങനെ അപേക്ഷിക്കാം
താല്പര്യമുള്ളവർക്ക് 28ന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തില്‍ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.ജനനതിയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്) ഹാജരാക്കണം.