ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് താത്കാലിക നിയമനം

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ്  ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്  തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു.

ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും 50 വയസില്‍ താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രവൃത്തി പരിചയം അഭിലഷണീയം.

താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്  സഹിതം ഫെബ്രുവരി 15-ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നേരിട്ടോ hdsinterview@gmail.com  ഇ-മെയിലിലോ, തപാല്‍ മാര്‍ഗത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍   നേരിട്ടോ 0484-2777489/2776043 നമ്പരിലോ അറിയാം.

Other posts you may like;

CISF Recruitment Notification 2022-Latest 1149 Constable/Fire Openings

KDISC Recruitment 2022

KSRTC Recruitment Notification 2022

ECHS Kerala Recruitment 2022