സാമൂഹ്യനീതി വകുപ്പിൽ ഒഴിവ്

സാമൂഹ്യനീതി വകുപ്പിന്റെ പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം
ഡിപ്പാർട്മെന്റ് സാമൂഹിക നീതി വകുപ്പ്
തിരഞ്ഞെടുപ്പ് ഡയറക്റ്റ്
ജോലി വ്യവസ്ഥ കരാർ
പോസ്റ്റുകൾ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക്
സ്ഥലം കൊല്ലം
അപ്ലൈ മോഡ് ഓഫ്‌ലൈൻ (പോസ്റ്റൽ )

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും 

സൂപ്രണ്ട്/മാനേജര്‍ – യോഗ്യത എം എസ് ഡബ്ല്യൂവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 നും 56 നും ഇടയില്‍.
കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി – ഏതെങ്കിലും വിഷയത്തിൽ ബിരുദം(സോഷ്യല്‍ വര്‍ക്കില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 40 വയസ്.
കുക്ക് – പ്രായപരിധി 40 വയസ്.

എങ്ങനെ അപേക്ഷിക്കാം

അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം.
കൂടുതൽ വിവരങ്ങൾക്ക്  0474-2794029, 8281999035 എന്നീ നമ്പരുകളില്‍ വിളിക്കുക.