സർക്കാർ ജനറൽ ആശുപത്രിയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ (നൈറ്റ് ഡ്യൂട്ടി) എന്നീ തസ്തികൾക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ ഒഴികെയുളള തസ്തികളിൽ സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി.ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ തീർച്ചയായും അപ്ലൈ ചെയ്യുക.കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
Job Summary | |
---|---|
സ്ഥാപനം | സർക്കാർ ജനറൽ ആശുപത്രി |
സ്ഥലം | ഇരിഞ്ഞാലക്കുട |
തിരഞ്ഞെടുപ്പ് | ഡയറക്റ്റ് |
അപേക്ഷ അയക്കുന്ന വിധം | തപാൽ വഴിയോ നേരിട്ടോ |
അവസാന തിയതി | 27 ജൂൺ 2020 |
വിദ്യാഭ്യാസ യോഗ്യത
സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് അഡ്മിനിസ്‌ട്രേറ്ററുടെ യോഗ്യത. നിയമബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് കേസ് വർക്കറുടെ യോഗ്യത. സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് കൗൺസിലറുടെ യോഗ്യത. ഐടി / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് ഐടി സ്റ്റാഫിന്റെ യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമാണ് സെക്യൂരിറ്റി ഓഫീസറുടെ യോഗ്യത. മിലിട്ടറി സർവീസിൽ നിന്നും വിരമിച്ചവർക്ക് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ മുൻഗണന.
സെക്യൂരിറ്റി ഓഫീസർ | പ്രവർത്തി പരിചയം |
ഐ ടി സ്റ്റാഫ് | കമ്പ്യൂട്ടർ സയൻസ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ |
കൗൺസിലർ | സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം |
കേസ് വർക്കർ | നിയമബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം |
സോഷ്യൽ വർക്കർ | സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമത്തിൽ ബിരുദം |
എങ്ങനെ അപേക്ഷിക്കാം
താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ ജൂൺ 27 വൈകീട്ട് അഞ്ച് മണിക്കകം വനിതാ പ്രൊട്ടക്ഷൻ ഓഫീസ്, റൂം നമ്പർ 47, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. അപേക്ഷഫോറം വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് 8281999058 എന്ന നമ്പറിൽ വിളിക്കുക.
ബന്ധപ്പെടേണ്ട നമ്പർ | 8281999058 |
അപേക്ഷകൾ അയക്കേണ്ട അഡ്രസ് | വനിതാ പ്രൊട്ടക്ഷൻ ഓഫീസ്, റൂം നമ്പർ 47, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 |
തൊഴിൽവാർത്ത ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ | Click Here |
ഞങ്ങളുടെ ഗ്രൂപ്പിൽ അംഗമാവു.. | Click Here |