Kerala Latest Government Jobs 2020

Kerala Latest Government Jobs 2020: കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഇപ്പോൾ നേടാവുന്ന താത്കാലിക ജോലികൾ താഴെ വായിക്കാം.അപേക്ഷകർ ഫോൺ നമ്പർ വഴിയോ ഇമെയിൽ വഴിയോ ബന്ധപെടുക;
Job Summary
Organization Kerala Government
Educational Qualifications High School/Graduates
Type of Notification Government
Mode of Application Online
Last Date This Week

1.കൃഷിവകുപ്പിൽ ഫെസിലിറ്റേറ്റർ,കാർഷിക തൊഴിലാളി ഒഴിവുകൾ 

കൃഷിവകുപ്പിന് കീഴിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് ഫെസിലിറ്റേറ്റർ, കാർഷിക തൊഴിലാളികൾ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഫെസിലിറ്റേറ്റർ വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. റിട്ടയേർഡ് കൃഷി ഓഫീസർ/ ബി എസ് സി (അഗ്രി) ബിടെക് (അഗ്രി) എൻജിനീയർ/വി എച്ച് എസ് സി(അഗ്രി)യും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും/ അഗ്രികൾച്ചറൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കാർഷിക തൊഴിലാളികളുടെ തസ്തികകളിലേക്ക് 10 ഒഴിവുകളാണുള്ളത്. അപേക്ഷകർ 18നും 50നും ഇടയിൽ പ്രായമുള്ളവരും കാർഷികവൃത്തിയിൽ പരിചയമുള്ളതും മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. അപേക്ഷാഫോമുകൾ മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൃഷിഭവനുകളിൽ നിന്നും ലഭിക്കും. മെയ് 15 അവസാന തീയതി. ഫോൺ: 9745139351

2.നെഹ്‌റു യുവ കേന്ദ്രയിൽ പ്രൊജക്റ്റ് മാനേജർമാരെ നിയമിക്കുന്നു 

ജില്ലാ ഭരണകൂടം നെഹ്‌റു യുവ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സേവക്കില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ പ്രോജക്റ്റ് മാനേജരെ നിയമിക്കുന്നു. മാനേജ്‌മെന്റ്, സോഷ്യല്‍ വര്‍ക്ക്, എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. സൂപ്പര്‍വൈസറി തലത്തില്‍ പ്രവര്‍ത്തിച്ചു പരിചയമുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 18-40 നും മധ്യേ പ്രായമുളളവരായിരിക്കണം. പ്രതിമാസം 20000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുളളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി മെമ്പര്‍ സെക്രട്ടറി, സേവക്, മുട്ടികുളങ്ങര വിലാസത്തിലോ sewakpkd2000@gmail.com  ലോ മെയ് 10 നകം അപേക്ഷിക്കണം. ഫോണ്‍ : 0491-255980

3.സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു 

പൂവ്വാർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ താൽക്കാലികമായി രണ്ടു ഫാർമസിസ്റ്റുമാരെ 350 രൂപ നിരക്കിൽ നിയമിക്കുന്നു. ഇതിലേക്ക് യോഗ്യത ഉളളവർക്ക് അസ്സൽ രേഖകളുമായി മേയ് 20ന് രാവിലെ പത്തിന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. മുൻ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. യോഗ്യത: ഡി.ഫാം/ബി.ഫാം

4.അഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ആവാം 

അഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡിഫാം/ബിഫാം, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ അപേക്ഷ 11 ന് പകല്‍ മൂന്നിനകം  phc.azhiyur@gmail.com എന്ന മെയിലില്‍ അയക്കണം. ഫോണ്‍ ഇന്റര്‍വ്യൂ 13 ന് പകല്‍ രണ്ടിന് നടക്കും. സംശയങ്ങള്‍ക്ക്  098462 33448.

5.കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുകൾ 

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മെയ് 15 നകം അപേക്ഷകള്‍ രേഖകള്‍ സഹിതം recruitgmchklm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് 0474-2575717 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Other posts you may like;