കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാം

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ബയോഡാറ്റ, വയസ്സ്, ഫോണ്‍ നമ്പര്‍ യോഗ്യത, പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 14ന് വൈകുന്നേരം അഞ്ചിനകം nvbdcpmpm@gmail.com എന്ന മെയിലിലേക്ക് അയക്കണം.

ട്രെയ്നര്‍ കൂടിക്കാഴ്ച

സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രൊജക്ട് ഓഫീസിന്  കീഴിലുള്ള ബി.ആര്‍.സി.കളില്‍ ട്രെയ്നര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 15 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ നടക്കും. നിലവില്‍ എച്ച്.എസ്.എസ്.ടി/ വി.എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി. (ജൂനിയര്‍/എച്ച്.എസ്ടി/പ്രൈമറി അധ്യാപക രായി അംഗീകാരത്തോടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍/എയ്ഡഡ് അധ്യാപകര്‍ക്ക് പങ്കെടുക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മാതൃ വകുപ്പിന്റെ നിരാക്ഷേപ പത്രവുമായി ഹാജരാകണം.

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്ഔ‍ ട്ട് റീച്ച് വര്‍ക്കര്‍ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലൗവ് ലാന്റ് ആര്‍ട്ട്‌സ് സൊസൈറ്റിയുടെ ടി ജി പ്രൊജക്ടുകളിലേക്ക് ഓട്ട് റീച്ചര്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 14 ന് രാവിലെ 10 നടക്കും. പ്ലസ് യോഗ്യതയുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളയിട്ടമ്പലം ശാസ്താ കോംപ്ലക്‌സിലെ ലാസ് ടി ജി പ്രൊജക്ട് ഓഫീസില്‍ എത്തണം. ഫോണ്‍: 0474-2796606.

ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഓഫീസില്‍ പാര്‍ട്ട്‌ ടൈം ഒഴിവ്

എറണാകുളം: മധ്യമേഖല എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ അഭിമുഖം സെപ്തംബർ 9 ന് രാവിലെ 10ന് നടക്കും. കാക്കനാട് മാവേലിപുരം തിരുവോണം പാർക്കിന് പിറകുവശത്ത് പ്രവർത്തിക്കുന്ന ഓഫീസിൽ വച്ചാണ് അഭിമുഖം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2423030

ഫിഷറീസ് വകുപ്പില്‍ എന്യൂമറേറ്ററുടെ ഒഴിവ്

ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്റ്  ക്യാച്ച് അസ്സസ്സ്‌മെന്റ് സര്‍വ്വേ നടത്തുന്നതിന്  എന്യൂമറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 14 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളള 21 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04672202537

ട്രസ്റ്റി നിയമനം

മണ്ണാര്‍ക്കാട് താലൂക്ക്, കര്‍ക്കിടാംകുന്ന്, തിരുവാലപ്പറ്റ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരായി സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 16 വൈകീട്ട് 5 ന് മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷഫോറം ജില്ലാ  അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala..gov.in ലും ലഭിക്കും.

കോവിഡ്19 മായി ബന്ധപ്പെട്ട് റേഡിയോഗ്രാഫര്‍ ഒഴിവ്

കോവിഡ്19 മായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ് ടു സയന്‍സും രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 1840 വയസ്.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഇന്ന്(സെപ്റ്റംബര്‍ 8) വൈകീട്ട്് 5 ന് മുന്‍പ് dstiricthospitalpkd@gmail.com ല്‍ അയക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന എക്‌സ്‌റേ ടെക്‌നീഷ്യന്‍ തസ്തികയില്‍ 2 താല്‍ക്കാലിക ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്  കുയിലിമല സിവില്‍ സ്റ്റേഷനില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്തംബര്‍ 14 രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, കേരള സര്‍ക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സ്/ ബി.എസ്.സി റേഡിയോളജി. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം വയസ്സ്,യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.

നേഴ്‌സുമാരുടെ ഒഴിവ്

ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന്‍ മുഖേന നേഴ്‌സ് (ജി എന്‍ എം) തസ്തികയില്‍  നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ രേഖയും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 14 ന്  രാവിലെ 10 ന് കാഞ്ഞങ്ങാടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ)-ല്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886

ഡയാലിസിസ് ടെക്നീഷ്യനെ ആവശ്യമുണ്ട്

ആലപ്പുഴ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിരമായി ഡയാലിസിസ് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഡിഎംഇ അംഗീകൃത യോഗ്യതകള്‍ വേണം. ഡയാലിസിസ് വിഭാഗത്തില്‍ മികച്ച പ്രവൃത്തി പരിചയമുള്ള സ്റ്റാഫ് നഴ്സിനെയും ആവശ്യമുണ്ട്.
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ ഗോമതി, നെഫ്രോളജി വിഭാഗം പ്രൊഫസര്‍, വണ്ടാനം മെഡിക്കല്‍ കോളേജ് -ഫോണ്‍ – 9447000258

Other Posts You May Like;

  1. India Post Recruitment 2020-Apply for Staff Car Driver Vacancy
  2. NCTE Recruitment 2020- Apply for LDC,STENO,DEO,Assistant Vacancy
  3. ICFRE Recruitment 2020-Apply for latest 102 Vacancy
  4. Aditya Birla Insurance Advisor Recruitment 2020