കേരളത്തില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന ഗവര്‍ന്മെന്റ് പ്രൈവറ്റ് ഒഴിവുകള്‍

അക്കൗണ്ടന്റ് ഒഴിവ്

സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയിൽ അക്കൗണ്ടന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 27,550 രൂപയാണ് വേതനം. ബി.കോമും ടാലിയും കഴിഞ്ഞവർക്ക് അപേക്ഷിക്കാം. സർക്കാർ ഓഫീസുകളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ബയോഡേറ്റ സഹിതമുളള അപേക്ഷ 15നകം അഡ്മിനിസ്‌ട്രേറ്റർ, സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിൽ കോപ്ലക്‌സ്, നാലാംനില, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2334262. ഇ മെയിൽ: seacseiaakerala@gmail.com.

ജാവ ഷോറൂമില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ഒഴിവ്

പ്ലസ്‌ ടു മറ്റു ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവര്‍ info@legendsjawa.com എന്ന ഇമെയില്‍ വിലാസത്തിലോ 9207700330 എന്ന നമ്പറിലോ ബന്ധപ്പെടുക

\

തപാല്‍ വകുപ്പില്‍ നിയമനം

മലപ്പുറം ജില്ലയില്‍ മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷൂറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്ട് ഏജന്റായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍ മഞ്ചേരി- 676121 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 15നകം അപേക്ഷ നല്‍കണം. ഫോണ്‍: 8907264209/0483-2766840.

എന്ട്രി ആപ്പില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ഒഴിവ് 

പ്രമുഖ സ്റ്റഡി ആപ്പ് ആയ എന്ട്രി ആപ്പില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ഒഴിവ്. ഡിഗ്രി യോഗ്യതയുല്ലവര്‍ക്ക് അപേക്ഷിക്കാം . താല്പര്യമുള്ളവര്‍ jobs@entri.me എന്ന ഇമെയില്‍ വിലാസത്തിലോ 7909252226 എന്ന നമ്പറിലോ ബന്ധപ്പെടുക

തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അഗ്രികള്‍ച്ചറല്‍ വിഷയത്തില്‍ ബി ടെക് ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

കാസര്‍കോട് ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം

അറ്റന്റര്‍ ഒഴിവ് : ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലെ ഒഴിവുണ്ട്. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മരുന്ന് എടുത്ത് കൊടുത്ത് മൂന്ന് വര്‍ഷത്തെ പരിചയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 19 നകം ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
സ്റ്റോര്‍ അസിസ്റ്റന്റിന്റ് ഒഴിവ് : ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ അസിസ്റ്റന്റിന്റ് താത്കാലിക ഒഴിവുണ്ട്. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മരുന്ന് എടുത്ത് കൊടുത്ത് മൂന്ന് വര്‍ഷത്തെ പരിചയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 19 നകം ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

Follow Job Vacancy Instagram Page

Join Job Vacancy Facebook Group Join Job Vacancy WhatsApp Group

Other Posts You May Like;

  1. Kerala State Warehousing Corporation Recruitment 2020
  2. Indian Navy Recruitment 2020-Apply Online for 10+2 Entry
  3. IFB Recruitment 2020-Apply Online for LDC,MTS Vacancy
  4. SCTCE Recruitment 2020-Latest Driver Job Openings