Ministry of Women and Child Development Recruitment 2022

Ministry of Women and Child Development Recruitment 2022: ആലപ്പുഴ സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന  വനിതാ-ശിശുവികസന വകുപ്പിന്റെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികകളും വിശദാംശങ്ങളും ചുവടെ.

Job Summary

  • ബോർഡ്: വനിതാ-ശിശുവികസന വകുപ്പ്
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: NA
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 07
  • തസ്തിക: സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍, ഐ.ടി. സ്റ്റാഫ്, സെക്ക്യൂരിറ്റി, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍
  • ജോലിസ്ഥലം: എറണാകുളം
  • വിജ്ഞാപന തീയതി: 2022 ഫെബ്രുവരി 15
  • അവസാന തീയതി: 2022 ഫെബ്രുവരി 23

Educational Qualifications

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍): ഒഴിവുകളുടെ എണ്ണം-1. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സൈക്കോളജി/ സോഷ്യോളജി/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം.  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം  ഹോണറേറിയം- 22,000രൂപ.

കേസ് വര്‍ക്കര്‍: ഒഴിവുകള്‍-2. പ്രായം- 25നും 45നും ഇടയില്‍.  സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 15,000രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍: ഒഴിവുകള്‍-1 പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സൈക്കാളജി/ സോഷ്യോളജി/  സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 15,000രൂപ. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ജോലി സമയം.

ഐ.ടി. സ്റ്റാഫ്:ഒഴിവുകള്‍-1. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. പ്രാദേശിക ഭാഷയില്‍ ടൈപ്പിംഗ് പരിജ്ഞാനം.സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍  ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക്ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 12,000 രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

സെക്ക്യൂരിറ്റി: ഒഴിവുകള്‍-1.പ്രായം- 35നും 50നും ഇടയില്‍. എഴുത്തും വായനയും അറിഞ്ഞിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ഹോണറേറിയം- 8,000 രൂപ. വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെയാണ് ജോലിസമയം.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍:ഒഴിവുകള്‍-1. പ്രായം – 35നും 50നും ഇടയില്‍. എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ നിലകളില്‍ മൂന്നുവര്‍ഷ്തതെ പ്രവൃത്തി പരിചയം. ഹോണറേറിയം- 8,000 രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

How to Apply for Ministry of Women and Child Development Recruitment 2022

താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വയസും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 23ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷഫോറത്തിന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2960171.