നെയ്യാര്‍ഡാം നാഷണല്‍ ഫിഷ് സീഡ് ഫാമിലേക്ക് ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായപരിധി 50 വയസ്.ദിവസവേതന അടിസ്ഥാനത്തിൽ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ താല്പര്യമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തുക. എസ് എസ് എൽ സി മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം;
ജോബ് തരം | ഗവൺമെന്റ് ജോലി |
ഓർഗനൈസേഷൻ | നാഷണല്‍ ഫിഷ് സീഡ് ഫാം |
പോസ്റ്റ് | ഇലക്ട്രീഷ്യന്‍, പ്ലംബര്‍ കം ഓപ്പറേറ്റര്‍, വര്‍ക്കേഴ്‌സ് |
ലൊക്കേഷൻ | തിരുവനന്തപുരം |
തിരഞ്ഞെടുപ്പ് | നേരിട്ട് |
ശമ്പളം | Not Mentioned |
വേക്കൻസി | Not Mentioned |
വിദ്യാഭ്യാസ യോഗ്യത
എസ്.എസ്.എല്‍.സി, നീന്തല്‍ പരിജ്ഞാനം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കാം. പരിസരവാസികള്‍ക്കും പുരുഷന്മാര്‍ക്കും മുന്‍ഗണന ലഭിക്കും.
ഇലക്ട്രീഷ്യന്‍, വയര്‍മാന്‍ ട്രേഡിലുള്ള ഐ.റ്റി.ഐ യോഗ്യതയാണ് ഇലക്ട്രീഷ്യന്‍ തസ്തികയ്ക്കുള്ള യോഗ്യത. കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
പ്ലംബിംഗിള്‍ ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പ്ലംബിംഗ് ആന്‍ഡ് ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 15 ന് മുന്‍പ് നെയ്യാര്‍ഡാം ഫിഷറീസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544815783, അല്ലെങ്കിൽ 9446365984 നമ്പറിൽ ബന്ധപെടുക.