ന്യൂനപക്ഷക്ഷേമ വകുപ്പില്‍ നിരവധി അവസരങ്ങള്‍
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളായ തലശ്ശേരി, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. തലശ്ശേരിയിൽ ക്ലാർക്കിന്റെ ഒരു ഒഴിവും കരുനാഗപ്പള്ളിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒരു ഒഴിവുമാണുള്ളത്. ക്ലാർക്കിന് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. കമ്പ്യൂട്ടർ ഓപ്പറേറ്റർക്ക് +2 വും ഡി.സി.എയും വേണം.
ക്ലാർക്ക് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13ന് പകൽ 10 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയ്ക്ക് നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 13ന് ഉച്ചയ്ക്ക് ഒരു മണിക്കും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരത്ത് വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാകണം ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് പങ്കെടുക്കേണ്ടത്.
മൃഗാശുപത്രി പദ്ധതിയിലേക്ക് ഒഴിവുകള്‍
പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍ക്ക് മൃഗ ചികിത്സാ രംഗത്ത് ചുരുങ്ങിയത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയവും കൃത്രിമ ബീജസങ്കലന സാമഗ്രികള്‍, ലബോറട്ടറി പരിശോധന സാമഗ്രികള്‍ എന്നിവ കൈവശം ഉണ്ടായിരിക്കണം. അറ്റന്‍ഡര്‍ തസ്തികയ്ക്ക് മൃഗസംരക്ഷണ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടിക്കാഴ്ച ജനുവരി 15 ന് ഉച്ചകഴിഞ്ഞ് 3 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ 04935 222020.
ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍
ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക/അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും കേരള പൊലീസ്, ഫയര്‍ ആന്റ് റെസ്ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ള ശാരീരിക ക്ഷമതയുള്ളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, സര്‍വീസില്‍ നിന്നും വിരമിച്ചതായുള്ള ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. പ്രായപരിധി 35 നും 58 നും ഇടയില്‍. അപേക്ഷകര്‍ വകുപ്പ് നടത്തുന്ന കായിക ക്ഷമതാ പരീക്ഷ വിജയിക്കണം. അപേക്ഷ ഫോമും വിശദ വിവരങ്ങളും അടുത്തുള്ള ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷനില്‍ ലഭിക്കും. അപേക്ഷ ജനുവരി 30 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഫയര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 9497920062.
സൗദിയില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്സി, എം.എസ്സി, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ് നഴ്സുമാര്‍ക്കാണ് അവസരം. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍, പീഡിയാട്രിക്), എമര്‍ജന്‍സി, ജനറല്‍ (ബി.എസ്സി), സി.ഐ.സി.യു, എന്‍.ഐ.സി.യു, പി.ഐ.സി.യു, ഹോം ഹെല്‍ത്ത് കെയര്‍, ഐ.സി.സി.യു (കൊറോണറി), മെറ്റെര്‍നിറ്റി/ മിഡ് വൈവ്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവര് www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ജനുവരി 8. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
താത്കാലിക നിയമനം
തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ഇ ഇ ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 90 ദിവസത്തേക്കാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി പതിമൂന്നിന് രാവിലെ 10 മണിക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഇ ഇ ജി ടെക്നീഷ്യൻ – യോഗ്യത എസ്എസ്എൽസി, ഇ ഇ ജി സർട്ടിഫിക്കറ്റ് ട്രെയിനിങ് കോഴ്സ് / ന്യൂറോളജി യൂണിറ്റ് ലാബ് തിരുവനന്തപുരം/മെഡിക്കൽ കോളേജ്/ മദ്രാസ് ന്യൂറോളജി ഇൻസ്റ്റ്യൂട്ട്/ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വർഷത്തെ ഇ ഇ ജി ട്രെയിനിങ്.
കൂടുതൽ വിവരങ്ങൾക്ക് www.gmctsr.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0487 2200310, 2200319
Join Job Vacancy Facebook Group | Join Job Vacancy WhatsApp Group |