പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്നു വർഷ കാലാവധിയുള്ള ‘ജനറ്റിക് ഇംപ്രൂവ്മെന്റ് ഓഫ് ടീക്ക്-ഫെയ്സ് II: ലൊക്കേറ്റിംഗ് പ്ലസ് ട്രീസ്, എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ ആൻഡ് ക്ലോണൽ ഇവാല്യൂവേഷൻ ട്രൈൽസ്’ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിലെ രണ്ട് പ്രോജക്ട് ഫെല്ലോകളുടെ താത്കാലിക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.
അങ്കണവാടി വര്‍ക്കര്‍/ ഹെല്പര് നിയമനം
പാലക്കാട് ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള പറളി, പിരായിരി പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ.്എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവുണ്ടാവും. നവംബര്‍ 11 ന് വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷഫോറം ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസ് ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, കുന്നത്തൂര്‍മേട് പി.ഒ. പാലക്കാട് 678013. ഫോണ്‍:0491-2528500.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ താത്കാലിക ഒഴിവുകൾ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ PEID CELL ലേക്ക് ലാബ് ടെക്നിഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
ലാബ് ടെക്നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2 സയൻസ്/ വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2/ പി.ഡി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒക്ടോബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി estt.gmckollam@gmail.com ൽ അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എനനിവയും ഇ-മെയിൽ വിലാസത്തിൽ അപ്ലോഡ് ചെയ്യണം.
നഴ്സ് അഭിമുഖം
കോട്ടയം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ – എംപ്ലോയബിലിറ്റി സെൻ്റർ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അസിസ്റ്റൻറ് നഴ്സ് ഒഴിവുകളിലേക്ക് ഒക്ടോബർ 21ന് അഭിമുഖം നടത്തും.
നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് / ജി.എൻ.എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 45ൽ താഴെ.
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സാണ് നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയുടെ യോഗ്യത. പ്രായം 30 ൽ താഴെ.
താത്പര്യമുള്ളവർ 7356754522 എന്ന നമ്പറിൽ ബയോഡാറ്റ വാട്ട്സ്അപ്പ് ചെയ്യണം.കൂടുതൽ വിവരങ്ങൾ 0481 2563451, 256545 എന്ന നമ്പറിൽ ബന്ധപ്പെടണം
സി.ഇ.ടി.യിൽ ഗസ്റ്റ് ലക്ചർ ഒഴിവുകൾ
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്, ആർക്കിടെക്ചർ എന്നി വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. 22ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് http://ee.cet.ac.in ൽ ലഭിക്കും. ഗൈഡൻസ് ആൻഡ് നാവിഗേഷൻ, റോബോട്ടിക്സ് എന്നീ വിഷയത്തിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾ 0471-2515562, 9447438978.
ആർക്കിടെക്ചർ വിഭാഗത്തിൽ ബി.ആർക്ക് ബിരുദവും എം.ആർക്ക് (അർബൻ ഡിസൈൻ/സസ്റ്റെയിനബിൽ/ എൻവിറോൻമെന്റൽ ഡിസൈൻ/ ജനറൽ ആർക്കിടെക്ചർ) എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 27ന് രാവിലെ 10ന് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക് k101arch@cet.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടുക. ഫോൺ: 9447533202.
അധ്യാപക ഒഴിവ്
കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കുള്ള അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും യഥാക്രമം hod.ce@rit.ac.in, hod.eee@rit.ac.in, hod.me@rit.ac.in എന്നീ ഇ- മെയിൽ വിലാസങ്ങളിലേക്ക് ഒക്ടോബർ 22 ന് വൈകുന്നേരം നാലിനകം അയക്കണം.
കൂടുതൽ വിവരങ്ങൾ www.rit.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
ജെ.ആര്.എഫ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലെ ജോഗ്രഫി വകുപ്പില്‍ ജെ.ആര്.എഫ്, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. മാപ്പിങ് ഓഫ് ക്വാറീസ് ഇന്‍ മലപ്പുറം ഡിസ്്ട്രിക്ട് എന്ന പ്രൊജക്ടിലേക്കാണ് നിയമനം. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് എം.ടെക്(റിമോട്ട് സെന്‍സിംഗ്/ ജി.ഐ.എസ്)/എം.എസ്.സി ജിയോളജി/ എം.എസ്.സി ജ്യോഗ്രഫി/ ജിയോ-ഇന്‍ഫര്‍മാറ്റിക്സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.ഐ.എസ് സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിജ്ഞാനം ഉണ്ടാകണം.
ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.എസ്.സി/ എം.എസ്.സി ഇന്‍ ജിയോളജി/ ജ്യോഗ്രഫി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ജിയോ ഇന്‍ഫര്‍മാറ്റിക്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.ഐ.എസ് സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിജ്ഞാനം ഉണ്ടാകണം. താല്പര്യമുള്ളവര് ഒക്ടോബര്‍ 23ന് വൈകീട്ട് അഞ്ചിനകം vgovind@outlook.com എന്ന മെയില്‍ ഐഡിയിലേക്ക് അപേക്ഷ അയക്കണം. അപേക്ഷകര്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍- 9895833002.
ലേഡി ഫീല്‍ഡ് വര്‍ക്കര്‍, പഞ്ചകര്‍മ സ്പെഷലിസ്റ്റ്, യോഗ ഡെമോണ്‍ട്രേറ്റര്‍ ഒഴിവ്
നാഷണല്‍ ആയുഷ് മിഷന് ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ലേഡി ഫീല്‍ഡ് വര്‍ക്കര്‍, പഞ്ചകര്‍മ്മ സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളിലാണ് നിയമനം. അട്ടപ്പാടി മേഖലയിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ലേഡി ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
പഞ്ചകര്‍മ സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് പഞ്ചകര്‍മ എം.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ ഡെമോണ്‍ട്രേറ്റര്‍ തസ്തികയിലേക്ക് ബി.എന്‍.വൈ.എസ്/എം.എസ്.സി(യോഗ)/എം.ഫില്‍(യോഗ)/സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷ യോഗ ഡിപ്ലോമയും ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് ഒക്ടോബര്‍ 27ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ആയുര്‍വേദം) അറിയിച്ചു. ലേഡി ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് രാവിലെ 10നും പഞ്ചകര്‍മ സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ , യോഗ ഡെമോണ്‍ട്രേറ്റര്‍ തസ്തികകളിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ആയിരിക്കും കൂടിക്കാഴ്ച.
സാഗര്മിത്രയ്ക്ക് അപേക്ഷിക്കാം
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് സമുദ്രമത്സ്യ ഗ്രാമങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രകളെ നിയമിക്കും. യോഗ്യത – ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി ബിരുദം. പ്രാദേശിക ഭാഷകളില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്. മത്സ്യ ഗ്രാമം സ്ഥിതിചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ആയിരിക്കണം. അവസാന തീയതി ഒക്ടോബര്‍ 27. ഫിഷറീസ് ജില്ലാ ഓഫീസിലും മത്സ്യ ഭവന് ഓഫീസുകളിലും അപേക്ഷാ ഫോം ലഭിക്കും. വിശദവിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസിനു(ആരോഗ്യം) കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 23ന് തൈക്കാട് എസ്.എച്ച്.ആര്.സി.(സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്സസ് സെന്റര്‍) കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തിരുവനന്തപുരം ജില്ലയില്‍ ജോലിചെയ്യാന്‍ താത്പര്യമുള്ള എം.ബി.ബി.എസ്. ബിരുദധാരികള്‍ക്കു പങ്കെടുക്കാം. താത്പര്യമുള്ളവര്‍ എം.ബി.ബി.എസ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിനു ഹാജരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രജിസ്ട്രേഷന് രാവിലെ ഒമ്പതു മുതല്‍ 10 വരെ മാത്രമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
Join Job Vacancy Facebook Group | Join Job Vacancy WhatsApp Group |
Other Posts You May Like;
-
Indian Institute of Science Recruitment 2020
- Indian Navy Recruitment 2020-Apply Online for 10+2 Entry
-
Kerala Mahila Samakhya Society Recruitment 2020
- SCTCE Recruitment 2020-Latest Driver Job Openings
- CSEB Kerala Recruitment 2020
-
Qatar Airways Careers-Apply for Latest Job Openings
- Turbo Megha Airways Pvt Ltd Career Openings