കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യകേരളം മുഖേന കരാർ വ്യവസ്ഥയിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ആർ.സി.സിയിൽ ലാബ് ടെക്നീഷ്യൻ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 27 ന് വൈകിട്ട് 3.30 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍
കോഴിക്കോട് ജില്ലയില്‍ അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ലാബ് ടെക്നിഷ്യന്‍, സ്റ്റാഫ് നഴ്സ്, പാര്‍ട് ടൈം സ്വീപ്പര്‍ എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുളളവര്ക്ക് നേരിട്ടോ ഇമെയില്‍ വഴിയോ അപേക്ഷിക്കാം. അവസാന തിയതി ആഗസ്ത് 21 വൈകിട്ട് 4 മണി വരെ. യോഗ്യത :പി എസ്.സി അംഗീകൃത കോഴ്സ്.
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഒഴിവുകള്‍
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സയന്റിഫിക്ക് ഓഫീസര്‍/റിസര്‍ച്ച് ഓഫീസര്‍, സയന്റിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്‍ മൈക്രോബയോളജി, ജൂനിയര്‍ ലാബ് അസ്സിസ്റ്റന്റ്, ഡിസ്ട്രിക്ട് പി.പി.എം കോര്‍ഡിനേറ്റര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ദിവസവേതന
അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ആഗസ്ത് 19ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും അപേക്ഷയുടെ കൂടെ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. തസ്തികകള്‍: സ്റ്റാഫ് നഴ്സ് (ബി.എസ്.സി/ ജി.എന്‍.എം ആന്‍ഡ് കെ.എന്‍.സി രജിസ്ട്രേഷന്), ഫിസിയോ തെറാപ്പിസ്റ്റ് (ബി.പി.ടി ആന്‍ഡ് കെ.എ.പി.സി രജിസ്ട്രേഷന്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ട്രൈബല്‍ ജെ.പി.എച്ച്.എന്‍ (പ്ലസ്ടുവും എ.എന്‍.എം ആന്‍ഡ് കെ.എന്‍.എം.സി രജിസ്ട്രേഷനും ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളായിരിക്കണം), ട്രൈബല്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (പ്രാഥമികവിദ്യാഭ്യാസം നേടിയ 35 നും 50 നുമിടയില്‍ പ്രായമുള്ള നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരിയായ പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളായിരിക്കണം).
അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം recruitment.fhcnoolpuzha@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ആഗസ്ത് 21 ന് 3 നകം അയക്കണം. നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ടെലിഫോണിക് ഇന്റര്‍വ്യൂ 22ന് രാവിലെ 10 ന് നടത്തും. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍ 7994513331