കേരള സര്ക്കാര്‍ സ്ഥാപങ്ങളില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാം

Table of Contents

ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍ ഒഴിവ്

പത്തനംതിട്ട ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട് (ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു). യോഗ്യത  എസ്എസ്എല്‍സി/ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം(ഫോട്ടോ/ സ്റ്റുഡിയോ/ന്യൂസ് ഫോട്ടോ ഏജന്‍സി/ന്യൂസ്  ജേര്‍ണല്‍/ഗവ.ഓഫീസ് എന്നിവിടങ്ങളില്‍  ഫോട്ടോഗ്രാഫര്‍ ആയി), ഫോട്ടോഗ്രാഫിയിലുള്ള പരിചയം(ഡെവലപിംഗ്/എന്‍ലാര്‍ജിംഗ്/ പ്രിന്റിംഗ്). അധിക യോഗ്യത- മൂവി കാമറയിലുള്ള പരിചയം. വയസ് 18-41. ശമ്പളം- 27800-59400. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളും  രജിസ്ട്രേഷന്‍ കാര്‍ഡുമായി സെപ്റ്റംബര്‍ ഒന്‍പതിന് അകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു

കുടുംബാരോഗ്യകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്  നിയമനം

പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് ജോലികള്‍ക്കായി കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ബി.സി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ, എം.എസ് ഓഫീസില്‍ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി ആഗസ്റ്റ് 26ന് രാവിലെ 11ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. പ്രദേശ വാസികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ഫോണ്‍.04936 211110

ഇലക്ട്രീഷന്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നു. ടീ ഫാക്ടറിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ യോഗ്യതയുള്ള 40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും വിശദ വിവരങ്ങളും 15 ദിവസത്തിനുള്ളില്‍ സബ് കളക്ടര്‍, മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍ 9048320073.

സപ്പോര്‍ട്ടിംഗ് സ്റ്റാഫ്  :  അപേക്ഷ ക്ഷണിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിലെ  എംപ്ലോയബിലിറ്റി സെന്ററില്‍  സപ്പോര്‍ട്ടിംഗ് സ്റ്റാഫ്  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  എംപ്ലോയബിലിറ്റി സെന്ററില്‍  പ്രവര്‍ത്തി പരിചയവും,  ബിരുദവും  കമ്പ്യൂട്ടര്‍  പരിജ്ഞാനവുമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  യോഗ്യത,  പ്രവര്‍ത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍  ഫോണ്‍ നമ്പര്‍ എന്നിവ സഹിതം  ഇ-മെയില്‍ ആയി ആഗസ്റ്റ് 27  നകം  അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.ഇ മെയില്‍ :   deekzkd.emp.lbr@kerala.gov.in

അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കീഴിലെ ഒരു അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്/അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിങ്ങ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ സഹിതം അപേക്ഷിക്കാം.  ആഗസ്റ്റ് 26 ന് വൈകീട്ട് അഞ്ചിനകം ചേളന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ ലഭിക്കണം. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസക്കാരായിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ് : കൂടിക്കാഴ്ച 24 ന്

ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുളള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍  ഓഗസ്റ്റ് 24 ന് രാവിലെ 11 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസി ട്രെയിനിംഗുമാണ് (ആയുര്‍വേദ മെഡിക്കല്‍ വിദ്യാദ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സ്) യോഗ്യത.

പ്രായ പരിധി 18-36 മധ്യേ. ജനനതീയതി, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി കോവഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491-2544296

ലാബ് ടെക്‌നീഷ്യനെ നിയമിക്കും

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കി ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലാബ് ടെക്‌നീഷ്യന്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കും. അംഗീകൃത ബിരുദം അല്ലെങ്കില്‍ അംഗീകൃത പാരാമെഡിക്കല്‍ ഡി എം എല്‍ റ്റി അല്ലെങ്കില്‍ എം എല്‍ റ്റി. കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍, പ്രവര്‍ത്തി പരിചയം.
യോഗ്യരായവര്‍ www.arogyakeralam.gov.in Fന്ന എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകള്‍ക്കൊപ്പം careersnhmidukki@gmsil.com  മെയിലില്‍ ആഗസ്റ്റ് 20 നകം സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. കുടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 04862 232221  എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുകയോ ചെയ്യണം.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ് : കൂടിക്കാഴ്ച 24 ന്

ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുളള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍  ഓഗസ്റ്റ് 24 ന് രാവിലെ 11 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസി ട്രെയിനിംഗുമാണ് (ആയുര്‍വേദ മെഡിക്കല്‍ വിദ്യാദ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സ്) യോഗ്യത. പ്രായ പരിധി 18-36 മധ്യേ. ജനനതീയതി, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി കോവഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0491-2544296

അങ്കണവാടി ഹെൽപ്പർ /വർക്കർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ ചാലക്കുടി അഡീഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി, കോടശ്ശേരി, പരിയാരം, മേലൂർ, പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ ശരി പകർപ്പുകൾ സമർപ്പിക്കണം. കവറിന് പുറത്ത് മുകൾഭാഗത്ത് വർക്കർ /ഹെൽപ്പർ സെലക്ഷൻ 2020 എന്ന് എഴുതേണ്ടതാണ്. നിശ്ചിത മാതൃകയിൽ ഇല്ലാത്തതോ, അപൂർണ്ണമോ, തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതോ, ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതോ, ഒട്ടിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകളുടെ പരിശോധനകൾക്ക് ശേഷം അർഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പിഎസ്സിയിൽ ക്ലാസ് ഫോർ ജീവനക്കാരുടെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒഴിവ് വരുന്ന മുറയ്ക്ക് വനിതാ ശിശു വികസന വകുപ്പിൽ നിന്നുള്ള ഉത്തരവുകൾക്ക് വിധേയമായായിരിക്കും നിയമനം.

അപേക്ഷാഫോമിന്റെ മാതൃക ചാലക്കുടി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, മേലൂർ പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ 2020 സെപ്റ്റംബർ 9 ന് വൈകുന്നേരം 5 മണിവരെ പ്രവർത്തി സമയങ്ങളിൽ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതല്ല. നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട്, ചാലക്കുടി അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307.