ആയുഷ് മിഷൻ മുഖേന ഹോമിയോ സെന്ററുകളിൽ നിയമനം

എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ സെന്ററുകളിൽ ദേശീയ ആയുഷ് മിഷൻ മുഖേന മൾട്ടി പർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ തസ്തികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2020 നവംബർ 10,12 തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ ചുവടെ;

ജോബ് തരം ഗവൺമെന്റ് ജോലി
ഓർഗനൈസേഷൻ ആയുഷ് മിഷൻ
പോസ്റ്റ്‌ മൾട്ടി പർപ്പസ് വർക്കർ, നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ
ലൊക്കേഷൻ എറണാകുളം
തിരഞ്ഞെടുപ്പ് ഇന്റർവ്യൂ
ഇന്റർവ്യൂ തിയതി നവംബർ 10, 12
വേക്കൻസി Not Mentioned

പ്രായപരിധിയും ശമ്പള വിവരങ്ങളും 

അപേക്ഷിക്കുന്നവർ പ്രായപരിധി ശമ്പളവിവരങ്ങൾ തുടങ്ങിയവ താഴെ നിന്നും വിശദമായി വായിച്ച് മനസിലാക്കുക;
പോസ്റ്റിന്റെ പേര് പ്രായ പരിധി ശമ്പള വിവരങ്ങൾ
മൾട്ടിപർപ്പസ് വർക്കർ
 40 വയസ്സിനു താഴെയുള്ള വ്യക്തികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
 10000 രൂപ
നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ
 40 വയസ്സിനു താഴെയുള്ള വ്യക്തികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
 11000 രൂപ

വിദ്യാഭ്യാസ യോഗ്യത

പോസ്റ്റിന്റെ പേര് വിദ്യാഭ്യാസ യോഗ്യത
മൾട്ടിപർപ്പസ് വർക്കർ എസ്എസ്എൽസി വിജയം,PSC അംഗീകരിച്ച കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് മലയാളം, ഇംഗ്ലീഷ് ലോവർ സർട്ടിഫിക്കറ്റ്
മൾട്ടിപർപ്പസ് വർക്കർ എസ്എസ്എൽസി വിജയം, അംഗീകൃത സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത ഹോമിയോ മെഡിക്കൽ ഓഫീസറുടെ കീഴിൽ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്(ജില്ലാ ലേബർ ഓഫീസർ/ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഒപ്പുവെച്ചത്)

എങ്ങനെ അഭിമുഖത്തിൽ പങ്കെടുക്കാം?

മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് നവംബർ 10 രാവിലെ 11 മണി മുതൽ ആയിരിക്കും ഇന്റർവ്യൂ നടക്കുക.നഴ്സിംഗ് അസിസ്റ്റന്റ്/ അറ്റൻഡർ പോസ്റ്റിലേക്ക് നവംബർ 12 രാവിലെ 11 മണി മുതൽ ഇന്റർവ്യൂ നടക്കും.
യോഗ്യരായ ഉദ്യോഗാർഥികൾ Covid-19 പ്രോട്ടോക്കോൾ പാലിച്ച് വിദ്യാഭ്യാസയോഗ്യത,  ജനന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് തുടങ്ങിയ അസ്സൽ രേഖകൾ സഹിതം കാക്കനാട് ഐ എം ജി ജംഗ്ഷന് സമീപമുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.

Follow Job Vacancy Instagram Page

Join Job Vacancy Facebook Group Join Job Vacancy WhatsApp Group