കേരള സർക്കാറിന്റെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ ഇന്റർവ്യൂ വഴി ജോലി നേടാം

1.കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു

കോഴിക്കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  എസ്.എസ്.എല്‍.സി, ടൈപ്പ് റൈറ്റിങ്ങ് ഇംഗ്ലീഷ്,. മലയാളം ലോവര്‍ സര്‍ട്ടിഫിക്കറ്റ്, ഷോര്‍ട്ട് ഹാന്‍ഡ് ഇംഗ്ലീഷ്, മലയാളം ലോവര്‍ സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2020 ജനുവരി ഒന്നിന് 18നും 41നുമിടയില്‍.  അനുവദനീയ വയസ്സിളവ് ബാധകം.  നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ 18 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2373179

2.ചരക്ക്സേവന നികുതി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷ്ണറുടെ കാര്യാലയത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നു

ചരക്ക്സേവന നികുതി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷ്ണറുടെ (ഇന്റലിജൻസ്) കാര്യാലയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരുടെ പാനൽ രൂപീകരിക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഡ്രൈവർമാർ ജൂൺ 16ന് യോഗ്യതാ സർട്ടിഫിക്കറ്റുകളും എഴുതി തയ്യാറാക്കിയ അപേക്ഷയുമായി തൃശൂർ പൂത്തോളുള്ള ഡെപ്യൂട്ടി കമ്മീഷ്ണർ (ഇന്റലിജൻസ്) കാര്യാലയത്തിൽ കൂടികാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണ്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പ്രവൃത്തി പരിചയ രേഖകൾ എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് എത്തേണ്ടതാണ്. ഫോൺ: 0487 2380695.

3.പാലക്കാട്‌ ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു

ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.ടി.ബി വിഭാഗത്തിനായി സംവരണം ചെയ്ത ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. പത്താം തരം/തത്തുല്യം, ഡിപ്ലൊമ ഇന്‍ ഇലക്ട്രോണിക്ക് എന്‍ജിനീയറിങ് യോഗ്യത ഉണ്ടായിരിക്കണം. ഇവരുടെ അഭാവത്തില്‍ ഐ.ടി.ഐ.യില്‍ നിന്നും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 18 മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി അപ്രന്റിഷിപ്പ് പൂര്‍ത്തിയായവരെയും പരിഗണിക്കും. കൂടാതെ ഫിലിം സ്റ്റുഡിയോയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 18-41 വയസ്. പ്രതിമാസ ശമ്പളം 19000-43600. യോഗ്യരായവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂണ്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.

4.തൃശൂർ ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് & മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു

കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് & മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഐ എച്ച് ആർ ഡി യുടെ കിഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്നതാണ് കോളേജ്. അഭിമുഖം 12.06.2020 ന് രാവിലെ 10.30 ന്. പിജിയും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0480 2816270.

5.അട്ടപ്പാടിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവ്

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍ /ഇലച്ചിവഴി ക്ലിനിക്കുകളില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നേഴ്‌സിങ് / മൂന്നുവര്‍ഷത്തെ ജി.എന്‍.എം, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-41 വയസ്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത,  പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 12 നകം അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-04924-254382.