1.കുക്ക്, ആയ ഒഴിവ്
വടക്കാഞ്ചേരി, ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കുക്ക്, ആയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും കെജിസിഇയുമാണ് കുക്കിന്റെ യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയവും സർട്ടിഫിക്കറ്റും ഉളളവരെയും പരിഗണിക്കും. 7-ാം ക്ലാസ്സാണ് ആയയുടെ യോഗ്യത. നഴ്‌സിംഗ് പ്രവൃത്തിപരിചയവും നഴ്‌സിംഗ് യോഗ്യത സർട്ടിഫിക്കറ്റുമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂൺ 29 വൈകീട്ട് അഞ്ച് മണിക്കകം വടക്കാഞ്ചേരി, ചേലക്കര സ്‌കൂളുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ നൽകണം. ഇ-മെയിൽ ddosctcr@gmail.com. ഫോൺ: 0487 2360381.
2. വിമുക്തഭടൻമാർക്ക് അവസരം
തമിഴ്നാട് പോലീസിൽ 55 വയസ്സിൽ താഴെ പ്രായമുള്ള കരസേനയിൽ നിന്നും വിരമിച്ച സുബേദാർ റാങ്ക് വരെയുള്ള ബോംബ് ഡിസ്പോസൽ സ്‌ക്വാഡിൽ മുൻപരിചയമുള്ള വിമുക്തഭടൻമാർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ പൂത്തോളുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു ഷെരിഫ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 0487-2384037.
3.ട്രഷറി വകുപ്പിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു
ട്രഷറി വകുപ്പിൽ കരാർ വ്യവസ്ഥയിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എം.ടെക് യോഗ്യതയോ എം.സി.എയോ ഐ.ടിയിൽ എം.എസ്‌സിയോ ഉളളവർ ജൂലൈ അഞ്ചിനകം അപേക്ഷിക്കണം. 40 വയസിൽ താഴെയുളളവർക്ക് അപേക്ഷ നൽകാം. 85,000 രൂപയാണ് വേതനം. മൂന്നോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയം വേണം. ബയോഡേറ്റയും അപേക്ഷയും ജനനത്തീയതി, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഡയറക്ടർ ഓഫ് ട്രഷറീസ്, കൃഷ്ണ ബിൽഡിംഗ്, തൈക്കാട് പി.ഒ. 695014, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. career.treasury@kerala.gov.in എന്ന മെയിലിലേക്കും അയയ്ക്കാം.
4.താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു
ആലപ്പുഴ: ചെങ്ങന്നൂർ അങ്ങാടിയ്ക്കൽ എസ്.സി.ആർ.വി. ടി.ടി.ഐയിൽ ടി.എസ്.എ (ഇംഗ്ലീഷ്), ടി.എസ്.എ(മലയാളം), ടി.എസ്.എ(കണക്ക്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകരെ 2020-21 അദ്ധ്യയനവർഷത്തിലേയ്ക്ക് നിയമിക്കുന്നു. മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയത്തിൽ ജൂണ്‍ 26ന് വെള്ളി രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. യോഗ്യത: ടി.എസ്.എ -അതാതു വിഷയത്തിലുള്ള 55% മാർക്കോടെയുളള ബിരുദാനന്തര ബിരുദവും എം.എഡും.
5.എസ്.സി ആര്‍ വി.ടി.ടിഐയില്‍ അധ്യാപകരെ നിയമിക്കുന്നു
ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എസ്.സി ആര്‍ വി.ടി.ടിഐയില്‍ ടിഎസ്എ (ഇംഗ്ലീഷ്, കണക്ക്) തസ്തികയില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. അതത് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും എംഎഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ 26ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0479 2302206.
6.ലക്ചറര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഒഴിവുളള ലക്ചറര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസോടെ ബി.ടെക് / എം.ടെക്. ബിരുദമാണ് യോഗ്യത. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ polypmna@gmail.com എന്ന ഇ-മെയിലൂടെ ജൂണ്‍ 27നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
7.ഫാര്‍മസിസ്റ്റ് ഒഴിവ്; അപേക്ഷിക്കാം
പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ എന്‍ എച്ച് എം ആയൂഷ് ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തും. അംഗീകൃത കോളജുകളില്‍ നിന്നും അയുര്‍വേദ ഫാര്‍മസി കോഴ്‌സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജൂണ്‍ 30 നകം പത്തനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.
8.അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
അഞ്ചാലുംമൂട് ഐ സി ഡി എസ് പ്രോജക്ട് പരിധിയില്‍ കൊല്ലം കോര്‍പ്പറേഷനിലെ തൃക്കടവൂര്‍ സോണലില്‍(ഏഴു മുതല്‍ 11 വരെ വാര്‍ഡുകള്‍) അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷിക്കാം. തൃക്കടവൂര്‍ സോണലിലെ സ്ഥിരതാമസക്കാരായിരിക്കണം.
വര്‍ക്കര്‍ തസ്തികയക്ക് എസ് എസ് എല്‍ സി യോ തത്തുല്യമോ ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ക്ക് എഴുത്തും വായനവും അറിയണം. കായിക ക്ഷമത വേണം. എസ് എസ് എല്‍ സി ജയിച്ചവരാകരുത്. താത്കാലികമായി ജോലി ചെയ്തവര്‍, പ്രീ പ്രൈമറി ട്രെയിനിങ്/നഴ്‌സറി ട്രെയിനിങ്, വിധവ, ബി പി എല്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
പ്രായം 2020 18 നും 46 നും ഇടയില്‍. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 10 നകം അഞ്ചാലുംമൂട് ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം.
9.യുവ പ്രൊഫഷണൽ നിയമനം
ആലപ്പുഴ: സി.പി.സി.ആർ.ഐയുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കു ജില്ല കൃഷി വിജ്ഞാനകേന്ദ്രം നടപ്പാക്കുന്ന ഭാരതിയ കാർഷിക ഗവേഷണ കൗണ്‍സിൽ പദ്ധതിയിൽ യുവ പ്രൊഫഷണൽ രണ്ട് (വൈ.പി.പി.രണ്ട്) ന് വേണ്ടി ജൂണ്‍ 24ന് വാക്ക്- ഇൻ-ഇന്റർവ്യൂ നടത്തും. താൽക്കാലിക നിയമനം 2021 മാർച്ച് 31 വരെ. പ്രായപരിധി ജൂണ്‍ 24ന് 21-45. അഗ്രിക്കൾച്ചർ/ഹോർ’ികൾച്ചർ എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബോട്ടണി/സുവോളജി എന്നിവയിൽ ബിരുദവും കാർഷികമേഖലയോട് ബന്ധപ്പെട്ട് ഫീൽഡ് പ്രവർത്തനങ്ങളിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം. കമ്പ്യൂട്ടർ ഉപയോഗത്തിലും ഇരുചക്രവാഹന ഡ്രൈവിങ്ങിലും ഉള്ള പരിചയം അഭികാമ്യം. മാസ ഫെല്ലോഷിപ്പ് 25,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.kvkalappuzha.org www.cpcri.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കണം. താൽപര്യമുള്ളർ കൃഷ്ണപുരത്തെ സി.പി.സി.ആർ.ഐ പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂണ്‍ 24ന് രാവിലെ 9.30ന് ഹാജരാകണം. ഫോ: 0479 2959268,2449238.
10.പ്രൊജക്ട് മാനേജർ തസ്തികയിൽ നിയമനം
11.ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 24 ന് രാവിലെ 11 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍. ബി.കോമും പി.ജി.ഡി.സി.എ.യുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 04672255655