ക്യാമ്പ് അസിസ്റ്റന്റ് നിയമനം
മാനന്തവാടി സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലെ പരീക്ഷാ മൂല്യ നിര്‍ണയ ക്യാമ്പിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് ദിവസ വേതന വ്യവസ്ഥയില്‍ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 21 നകം c2@gecwyd.ac.in എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ പരിശോധിച്ച് കൂടിക്കാഴ്ചയ്ക്ക് യോഗ്യരായ ഉദ്യാഗാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്പര്യമുള്ളവര് സെപ്തംബര്‍ 25 ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446360105.
അതിഥി അധ്യാപക നിയമനം
മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. സെപ്തംബര്‍ 22ന് രാവിലെ 9.30ന് ഹിന്ദി, എക്കണോമിക്സ്, 23ന് അറബിക്, ഫിസിക്സ്, 24ന് മലയാളം, സുവോളജി, 25ന് ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് അഭിമുഖം. നെറ്റ് യോഗ്യതയും കോഴിക്കോട് ഡി.ഡി.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം കോളജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു
ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍; കൂടിക്കാഴ്ച 24ന്
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ഒഴിവ് വരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അറ്റന്‍ഡര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി ഈ മാസം 24ന് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവ്വറിലുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. എസ്.എസ്.എല്‍.സി, ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന് കൈകാര്യം ചെയ്യുന്നതിനുളള മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ ഇന്റര്‍വ്യൂവിനായി ഹാജരാകണം. പ്രായപരിധി 55 വയസില്‍ കൂടാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04734 226063.
Join Job Vacancy Facebook Group | Join Job Vacancy WhatsApp Group |
Other Posts You May Like;
- BSIP Recruitment 2020-Apply for LDC/’MTS Vacancy
- IBPS Clerk Recruitment 2020-Apply Online For 1557 Vacancy
- KIED Recruitment 2020-Apply for latest Vacancy
- Travancore Devaswom Board Recruitment 2020
- Cochin Port Trust Telephone Operator/VHF Operator Recruitment