ഗവര്‍ന്മെന്റ് സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നഴ്‌സ് (യോഗ്യത -:ജി.എന്‍.എം), ഫ്‌ളീറ്റ് കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത :ഡിപ്ലോമ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, രണ്ടു വര്‍ഷ തൊഴില്‍ പരിചയം) അക്കൗണ്ടന്റ് (യോഗ്യത : ബികോം, ടാലി, ഒരു വര്‍ഷ തൊഴില്‍ പരിചയം) ഒഴിവുകളിൽ  തൊഴിലവസരം.   താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 21  നകം  calicutemployabilitycentre@gmail.com എന്ന ഇ മെയില്‍  ബയോഡാറ്റ അയക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176/178.

ഓവര്‍സിയര്‍, അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍  ഒഴിവ്

കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍ (യോഗ്യത സിവല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ( ബികോം, പിജിഡിസിഎ) തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രീവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍ 04994 260 049

കുടുംബശ്രീ മിഷന്‍; മൈക്രോ എന്റര്‍പ്രൈസസ്  കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന പുളിക്കീഴ് ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭക വികസന പദ്ധതി ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിനായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പുളിക്കീഴ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ  അഭികാമ്യം. പാരിതോഷികം പൂര്‍ണ്ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം.  പൂരിപ്പിച്ച അപേക്ഷയും, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാ മിഷന്‍ ഓഫീസില്‍ നേരട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലോ ഈ മാസം 23 ന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പായി ലഭ്യമാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ 0468 2221807, 9188112616, 7560803522 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം

ഫാര്‍മസിസ്റ്റ് നിയമനം

ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും എന്‍.സി.പി അല്ലെങ്കില്‍ സി.സി.പി (ഹോമിയോ) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-47. താത്പര്യമുള്ളവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപ്പുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍ 0491- 2966355, 2576355.

ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ട്രെയിനിംഗ് സെന്ററിൽ കരാർ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.എം ട്രെയിനിംഗ് സെന്ററിൽ സീനിയർ എ.ഡി.എ.എം ട്രെയിനർ, എ.ഡി.എ.എം ട്രെയിനർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷയും www.gecbh.ac.in ൽ ലഭിക്കും.

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മഞ്ചേശ്വരം താലൂക്കിലുളള ഇച്ചിലംകോട് ഗ്രാമത്തിലെ കുബ്ബനൂര്‍  ശ്രീ ശാസ്താ  ക്ഷേത്രത്തില്‍         പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഒക്‌ടോബര്‍  ഏഴിനകം ലഭിക്കണം.

ആർ.സി.സിയിൽ സീനിയർ റെസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക ഒഴിവുകളിലേയ്ക്ക് (കരാർ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്നോസിന്, ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ ഓങ്കോളജി(ഇഎൻറ്റി), മൈക്രോബയോളജി, മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, പാലിയേറ്റീവ് മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭിക്കും.

പുഴയ്ക്കൽ ബ്ലോക്കിൽ ജി ഐ എസ് സർവ്വേ എന്യൂമറേറ്റർ ഒഴിവ്

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെ അടാട്ട്, അവണൂർ, തോളൂർ, മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജി ഐ എസ് അധിഷ്ഠിതമായി നെറ്റ് പ്ലാൻ തയ്യാറാക്കാൻ വിവരശേഖരണത്തിനായി എന്യൂമറേറ്റർമാരെ നിയമിക്കുന്നു.
ബിരുദം/ സാങ്കേതിക വിഷയങ്ങളിൽ ഡിപ്ലോമ, സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ എന്നിവയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. വീടൊന്നിന് 7.50 രൂപ പ്രതിഫലം ലഭിക്കും. സാങ്കേതിക പരിജ്ഞാനമുള്ള ബിരുദ വിദ്യാർത്ഥികളെയും പരിഗണിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം  സെപ്തം.22 നകം അപേക്ഷിക്കണം.

കൗണ്‍സിലര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

വനിതാശിശുവികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സിലര്‍ തസ്തികയിലേക്ക് ഒരുവര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 21,850 രൂപ ഹോണറേറിയം ലഭിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദമുള്ള കൗണ്‍സിലിംഗില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. സെപ്തംബര്‍ 30 വരെ ഫോട്ടോ പതിച്ച അപേക്ഷകള്‍ സ്വീകരിക്കും. വനിതാശിശുവികസനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ www.wcd.kerala.gov.in  കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. വിലാസം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍ 673591. ഫോണ്‍: 04936-246098, 8606229118

ആർ.സി.സിയിൽ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയർ മെഡിസിൻ 1, സർജിക്കൽ ഓങ്കോളജി (ഇ.എൻ.ടി) 1, മൈക്രോബയോളജി 1, മെഡിക്കൽ ഓങ്കോളജി 1, റേഡിയേഷൻ ഓങ്കോളജി 3, പാലിയേറ്റീവ് മെഡിസിൻ 1 എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 30 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in

Follow Job Vacancy Instagram Page

Join Job Vacancy Facebook Group Join Job Vacancy WhatsApp Group

Other Posts You May Like;

  1. BSIP Recruitment 2020-Apply for LDC/’MTS Vacancy
  2. IBPS Clerk Recruitment 2020-Apply Online For 1557 Vacancy
  3. KIED Recruitment 2020-Apply for latest Vacancy
  4. Travancore Devaswom Board Recruitment 2020
  5. Cochin Port Trust Telephone Operator/VHF Operator Recruitment

Related Posts

AL Ansari Exchange Careers 2022

AL Ansari Exchange Careers 2022: AL Ansari Exchange looking candidates for various posts to fill their latest job vacancies. The aspirants looking for gulf jobs can utilize…

IndusInd Bank Careers 2022

IndusInd Bank Careers 2022: IndusInd Bank Limited, among the new-generation private banks in India invited application from eligible candidates for the post of Business Executives. The aspirants…

TCS BPS Fresher Hiring 2022

TCS BPS Fresher Hiring 2022: Tata Consultancy Services, an Indian multinational information technology services and consulting company is hiring Arts, Commerce & Science graduates through TCS BPS Hiring…

IBPS PO Recruitment 2022

IBPS PO Recruitment 2022:  Institute of Banking Personnel Selection has published latest IBPS PO Notification 2022 for the post of Probationary Officer(PO). IBPS has started accepting online…

Dubai Transguard Careers 2022 | Free Gulf Job Alert

Dubai Transguard Careers 2022: Transguard Group, UAE’s most believed business uphold which provides Cash Services, Security Services, Manpower Services and Integrated Facility Services is looking for candidates…

Air India Express Cabin Crew Careers 2022

Air India Express Cabin Crew Careers 2022: Air India Express Limited has released latest employment notification for the post of Cabin Crew. The aspirants looking for aviation…